പ്രമുഖരെയും പൊക്കും വാഹന വകുപ്പ്
text_fieldsകൊച്ചി: കൂളിങ് ഫിലിമിന് നിരോധനം വന്നപ്പോൾ മോട്ടോർ വാഹനവകുപ്പിെൻറ കണ്ണിൽ പൊടിയിടാൻ കർട്ടനിട്ട് വാഹനങ്ങളുടെ ഉൾവശം മറച്ചവർ ഏറെയുണ്ട്. അഭിനേതാക്കൾ ഉൾപ്പെടെ പ്രമുഖരാണ് സ്വകാര്യതയെന്ന പേരിൽ ഏറെയും കാറിൽ കർട്ടനിട്ട് വിലസുന്നത്.
എന്നാൽ, ഇനിയീ തരികിട നടക്കില്ലെന്ന് വ്യക്തമാക്കുകയാണ് മോട്ടോർ വാഹനവകുപ്പിെൻറ ഓപറേഷൻ സ്ക്രീൻ പരിശോധന. ഉള്ളിലെ കാഴ്ച മറയ്ക്കുംവിധം കൂളിങ് ഫിലിമും കർട്ടനുമിട്ട വാഹനങ്ങളെ പിടികൂടാൻ വകുപ്പ് നടത്തിയ പ്രത്യേക പരിശോധന കാമ്പയിനിൽ ആദ്യദിനം പിടികൂടിയത് പ്രമുഖ ചലച്ചിത്ര നടെൻറ വാഹനം.
തൃപ്പൂണിത്തുറയിൽ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻറ് സ്ക്വാഡിെൻറ പരിശോധനയിലാണ് മലയാളത്തിലെ മുൻനിര ഹാസ്യതാരവും മുൻ എം.പിയുമായ ഇദ്ദേഹത്തിെൻറ കാർ കുടുങ്ങിയത്.
കർട്ടനിട്ട നിലയിലായിരുന്നു നടെൻറ കാർ. പിഴയീടാക്കി കർട്ടൻ ഉടൻ നീക്കം ചെയ്യാമെന്ന ഉറപ്പിൽ വിട്ടയക്കുകയായിരുന്നു. രണ്ടാഴ്ച തുടരുന്ന ഓപറേഷൻ സ്ക്രീനിൽ കർട്ടനും ഫിലിമും ഉപയോഗിച്ച് കാർ മറച്ച നിലയിൽ യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ നടപടി സ്വീകരിക്കാനാണ് മോട്ടോർവാഹന വകുപ്പിെൻറ തീരുമാനം.
സുപ്രീംകോടതിയും ഹൈകോടതിയും നിർദേശം നൽകിയിട്ടും സർക്കാർ, അർധ സർക്കാർ, സ്വകാര്യ വാഹനങ്ങളിൽ പലതും നിയമലംഘനം ആവർത്തിക്കുെന്നന്ന വിലയിരുത്തലിലാണ് ട്രാൻസ്പോർട്ട് കമീഷണർ സംസ്ഥാനവ്യാപകമായി പരിശോധനക്ക് ഉത്തരവിട്ടത്.
ആഡംബര വാഹനങ്ങളിലാണ് ഏറെയും നിയമലംഘനങ്ങൾ അരങ്ങേറുന്നത്. പിടിയിലാവുന്നവരിൽ കൂടുതലും രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമാണ്. ജില്ലയിൽ വിവിധയിടങ്ങളിൽ നടന്ന പരിശോധനക്ക് എറണാകുളം ആർ.ടി.ഒ ബാബു ജോൺ നേതൃത്വം നൽകി. ആദ്യദിനം ജില്ലയിലാകെ 187 നിയമലംഘനം കണ്ടെത്തി പിഴയിട്ടു. പിടികൂടിയതിലേറെയും കൂളിങ് ഫിലിം ഉപയോഗിച്ച വാഹനങ്ങളായിരുന്നു.
വാഹനയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ വാഹനങ്ങളുടെ ചിത്രം പകർത്തി ഇ-െചലാൻ സംവിധാനം ഉപയോഗിച്ചാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഫിലിമും കർട്ടനും നീക്കം ചെയ്യാതെ വീണ്ടും വാഹനം പിടികൂടിയാൽ അന്നുതന്നെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് മോട്ടോർ വാഹനവകുപ്പിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.