റവന്യൂ വകുപ്പിലെ മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്, തിട്ടപ്പെടുത്തിയത് 340 ഒഴിവുകൾ
text_fieldsകൊച്ചി: റവന്യൂ വകുപ്പിലെ മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്. 14 ജില്ലകളിലുമായി 340 പ്രതീക്ഷിത ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. നിയമനാധികാരികൾ ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത വിവരം സർക്കാറിനെ അറിയിക്കണമെന്നാണ് ഉത്തരവ്.
ലാൻഡ് റവന്യൂ കമീഷണർ ജൂലൈ 16ന് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്. റിപ്പോർട്ട് പ്രകാരം വിവിധ വകുപ്പുകളിൽ ക്ലർക്ക്, വില്ലേജ് അസിസ്റ്റൻറ് തസ്തികയിൽ നിയമനം നൽകുന്നതിനായി പി.എസ്.സി തയാറാക്കിയ പട്ടികയുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിപ്പിക്കും. അതിനാൽ സ്ഥാനക്കയറ്റം വഴി ഉണ്ടാകുന്ന ഒഴിവുകൾ സർക്കാർ ഉത്തരവുകൾ പ്രകാരം അടിയന്തരമായി റിപ്പോർട്ട് ചെയ്യണം.
അതിന് ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ, സീനിയർ സൂപ്രണ്ട് എന്നീ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം നടന്നതിെൻറ അടിസ്ഥാനത്തിലും ജൂൺ 30വരെ റവന്യൂ വകുപ്പിൽ വിവിധ തസ്തികകളിൽ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളുടെ അടിസ്ഥാനത്തിൽ തഹസിൽദാർ മുതൽ സീനിയർ ക്ലർക്ക് വരെയുള്ള തസ്തികയിൽ തിട്ടപ്പെടുത്തി. തഹസിൽദാർ -ഒമ്പത്, ഡെപ്യൂട്ടി തഹസിൽദാർ -168, വില്ലേജ് ഓഫിസർ/ഹെഡ് ക്ലർക്ക് / റവന്യൂ ഇൻസ്പെക്ടർ -71, സീനിയർ ക്ലർക്ക് -92 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രവേശന തസ്തികയിൽനിന്ന് സ്ഥാനക്കയറ്റം കിട്ടാൻ യോഗ്യത നേടിയ ജീവനക്കാരുടെ പട്ടിക കലക്ടർമാരിൽനിന്ന് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം -25, കൊല്ലം -19, പത്തനംതിട്ട -20, ആലപ്പുഴ -32, കോട്ടയം -32, ഇടുക്കി -27, എറണാകുളം -42, തൃശൂർ -18, പാലക്കാട് -23, കോഴിക്കോട് -14, മലപ്പുറം -36, കണ്ണൂർ -21, വയനാട് -12, കാസർേകാട് -19 എന്നിങ്ങനെയാണ് ഒഴിവുകൾ. 2017 നവംബർ 20ലെ സീനിയോറിറ്റി ലിസ്റ്റിലെ 21132ാം റാങ്ക് വരെയുള്ളവരിൽ യോഗ്യരായ ക്ലർക്കുമാരെയാണ് സ്ഥാനക്കയറ്റത്തിനായി പരിഗണിച്ചിട്ടുള്ളത്.
അതിെൻറ അടിസ്ഥാനത്തിൽ കലക്ടർമാർ പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കുമ്പോൾ തസ്തികമാറ്റ നിയമനം, അറ്റൻഡർ/വില്ലേജ് ഫീൽഡ് അസിസ്റ്റൻറുമാരുടെ സ്ഥാനക്കയറ്റം, അന്തർ ജില്ല/ അന്തർ വകുപ്പ് സ്ഥലംമാറ്റം, ആശ്രിത നിയമനം, മറ്റു വിവരങ്ങൾ എന്നിവക്കായി ഒഴിവുകൾ കണക്കാക്കി നീക്കിവെക്കണം. അവശേഷിക്കുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയത്. അതിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.