ചീറിപ്പാഞ്ഞ കാറിന് മൂക്കുകയർ; പിടിയിലായത് സ്വിച്ചിട്ടാൽ ശബ്ദംമാറ്റുന്ന കാർ
text_fieldsകാക്കനാട്: അധികൃതരെ പറ്റിച്ച് അമിത ശബ്ദംമുഴക്കി ചീറിപ്പാഞ്ഞ കാറിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഉദ്യോഗസ്ഥരെ കണ്ടാൽ അമിതശബ്ദം മറയ്ക്കാൻ പ്രത്യേക സംവിധാനം ഘടിപ്പിച്ചിരുന്ന വാഹനം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. രൂപമാറ്റംവരുത്തി കാതടപ്പിക്കുന്ന ശബ്ദമായിരുന്ന കാറിൽ പ്രത്യേകം തയാറാക്കിയ സ്വിച്ചമർത്തിയാൽ സാധാരണ ശബ്ദമായി മാറുന്ന സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. വാഹനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങളും ലഹരിമരുന്ന് ഉപയോഗവും കണ്ടെത്താനായിരുന്നു കളമശ്ശേരി പൈപ്പ്ലൈൻ ജങ്ഷനില്‍ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയത്. 68 വാഹനങ്ങള്‍ക്കെതിരെയാണ് ഇതുവരെ നടപടി സ്വീകരിച്ചത്. ഹെല്‍മറ്റ് വെക്കാത്തതിന് 43 പേര്‍ക്കെതിരെയും വണ്‍വേ തെറ്റിച്ചതിന് മൂന്ന് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്തതിന് മൂന്ന് വാഹനങ്ങള്‍ക്കെതിരെയും ലൈസൻസില്ലാത്ത മൂന്നുപേര്‍ക്കെതിരെയും നടപടിയെടുക്കും. രൂപമാറ്റം വരുത്തിയ മൂന്ന് വാഹനങ്ങള്‍ക്ക് പഴയരീതിയിലാക്കാൻ ഒരാഴ്ച സമയംനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.