പാലാരിവട്ടം സ്റ്റേഷനിൽ ലഹരി വസ്തുക്കൾ കൈയെത്തുംദൂരെ
text_fieldsകാക്കനാട്: വിവിധ കേസുകളിൽ പിടിച്ചെടുത്ത ലഹരി വസ്തുക്കൾ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ അലക്ഷ്യമായി സൂക്ഷിച്ച നിലയിൽ. കേസുകളിൽപെട്ട വാഹനങ്ങൾക്കും തൊണ്ടിമുതലിനുമൊപ്പമാണ് പുകയില അടക്കം വലിയ അളവിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. കുട്ടികളടക്കം നിരവധി പേർ ദിനംപ്രതി യാത്ര ചെയ്യുന്ന കാൽനടപ്പാതയോടു ചേർന്ന് കയ്യെത്തും ദൂരത്താണിത്. കാൽനടയായി പോകുന്നവർക്ക് എളുപ്പത്തിൽ കൈകടത്തി എടുക്കാനാകുന്ന അകലമേ ഇവക്കുള്ളൂ.
സ്റ്റേഷന്റെ പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. ലഹരി പദാർഥങ്ങൾ മാറ്റുന്നതിനായി കോടതിയിൽ ഡിസ്പോസിലിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം താൽകാലിക സംവിധാനം ഒരുക്കി കാൽനടപ്പാതയുടെ തൊട്ടടുത്തുനിന്ന് ഇത് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.