പൊതുമരാമത്ത് X പഞ്ചായത്ത് വാക്പോര്
text_fieldsപള്ളിക്കര: പൊതുമരാമത്തിന്റെ അനാസ്ഥക്കെതിരെ പരാതി നൽകിയ പ്രസിഡന്റിനെതിരെ റോഡ് പൊളിഞ്ഞതിനെതിരെ നോട്ടീസ് നൽകി പൊതുമരാമത്ത്. ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡിൽ മോറക്കാല പള്ളിത്താഴത്തും പരിസരത്തെ വാർഡുകളിൽനിന്നും കാന നന്നാക്കിയ മണ്ണ് ഉപയോഗിച്ച് പാടം നികത്തിയത് പൊതുമരാമത്ത് പുത്തൻകുരിശ് എ.ഇ അനില തോമസിന്റെ അറിവോടെയാണോയെന്ന് കാട്ടി കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിതാമോൾ കത്ത് നൽകിയിരുന്നു.
നാല് ദിവസമായി കത്തിന് മറുപടി നൽകിയില്ലെന്ന് മാത്രമല്ല മേയ് 29ന് വെമ്പിള്ളി ഭാഗത്ത് പെരിയാർ വാലി കൈയേറ്റത്തെ തുടർന്ന് ശക്തമായ മഴ പെയ്തപ്പോൾ കനാൽ ഇടിഞ്ഞ് റോഡിലേക്ക് വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് വാടകക്ക് താമസിച്ചിരുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയായപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. അത് ചെയ്തത് വാടകക്ക് കൊടുത്തിരുന്ന സ്ഥലമുടമയായിരുന്നു. അന്ന് പൊതുമരാമത്ത് റോഡ് പൊളിഞ്ഞു എന്ന് കാണിച്ചാണ് പഞ്ചായത്തിന് നോട്ടീസ് നൽകിയത്.
ഇത് അടിസ്ഥാനഹിതമായ ആരോപണമാണെന്നും 25 ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു കാര്യത്തിന് കത്ത് നൽകിയപ്പോഴാണ് പഞ്ചായത്തിന് നോട്ടീസ് നൽകിയതെന്നും ഇത് കരാറുകാരനെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊതുമരാമത്ത് നടത്തുന്നതെന്നും നിതാമോൾ പറഞ്ഞു. അപകടം നടന്ന സ്ഥലം അന്ന് തഹസിൽദാറും അസിസ്റ്റന്റ് എ.ഇയും സന്ദർശിച്ചിരുന്നു. സ്ഥലംപോലും സന്ദർശിക്കാൻ തയാറാകാതിരുന്ന എ.ഇ സ്വകാര്യ വ്യക്തി ചെയ്ത സഭവത്തിൽ പഞ്ചായത്തിനെതിരെ തിരിഞ്ഞത് സ്വന്തം താൽപര്യം സംരക്ഷിക്കാനും അഴിമതിക്ക് കൂട്ടുനിൽക്കാനുമാണെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.