ബ്രഹ്മപുരത്ത് തീ അണയാതെ പ്ലാസ്റ്റിക് മാലിന്യം
text_fieldsപള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീ പിടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞെങ്കിലും പൂർണമായും തീ അണക്കാനായിട്ടില്ല. മാർച്ച് 28 നാണ് തീ പിടുത്തം ഉണ്ടായത്.
വാർഡ് അംഗം നവാസിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് തിങ്കളാഴച്ച അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റ് എത്തി തീ അണച്ചിരുന്നങ്കിലും പൂർണമായും അണഞ്ഞിരുന്നില്ല.
പിന്നീട് അണക്കാനും ശ്രമം നടന്നില്ല. ഇതേ തുടർന്ന് ബുധനാഴച്ച വാർഡ് അംഗം വീണ്ടും കലക്ടർക്ക് പരാതി നൽകി. മാർച്ച് മൂന്നിന് മാലിന്യത്തിന് തീ പിടുത്തം ഉണ്ടായപ്പോൾ വടവുകോട് - പുത്തൻ കുരിശ് പഞ്ചായത്ത് സെക്രട്ടറി ഇൻഫോപാർക്ക് പൊലീസിന് പരാതി നൽകിയിരുന്നു എന്നാൽ തുടർ നടപടി ഉണ്ടായില്ലന്ന ആക്ഷേപം ശക്തമാണ്.
തീപിടിത്തം ഉണ്ടായി നാല് ദിവസം കഴിഞ്ഞാണ് അധികൃതർ ഇടപെട്ടത്. ഇതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പരിസര പ്രദേശങ്ങളിൽ പുകശല്യം രൂക്ഷമായതിനെ തുടർന്ന് ശ്വാസതടസ്സം ഉൾപ്പെടെ അനുഭവപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. അനധികൃതമായി തള്ളിയ മാലിന്യം പൂർണമായി നിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.