പണിമുടക്കിയാൽ ശമ്പളം പിടിക്കും; തൊഴിലാളികൾക്ക് കത്തുമായി ബി.പി.സി.എൽ
text_fieldsപള്ളിക്കര: മാര്‍ച്ച് 28,29 ദേശീയ പണിമുടക്കില്‍ പങ്കെടുത്താല്‍ 16 ദിവസത്തെ ശമ്പളം പിടിച്ചുവെക്കുമെന്ന് തൊഴിലാളികള്‍ക്ക് കത്ത് നല്കി ബി.പി.സി.എല്‍ മാനേജ്മെന്റ്.
വ്യവസായ തര്‍ക്ക നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ പതിനാല് ദിവസക്കാലം മുമ്പ് പണിമുടക്ക് നോട്ടീസ് നല്കി നിയമപരമായ ബാധ്യതകളെല്ലാം പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പണിമുടക്കിനെതിരായാണ് മാനേജ്മെന്റിെൻറ ഭീഷണിയെന്ന് സംയുക്ത തൊഴിലാളി സംഘടനകള്‍ പറയുന്നു.
പണിമുടക്കിന് ആധാരമായ വിഷയങ്ങളെ സംബന്ധിച്ച് റിഫൈനറി തൊഴിലാളി സംഘടനകളുമായി ബി.പി.സി.എല്‍ മാനേജ്മെന്റ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ചര്‍ച്ചയിലിരിക്കെ പണിമുടക്ക് നടത്തുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നുമുള്ള വിചിത്രമായ ന്യായം അവതരിപ്പിച്ചാണ് ഭീഷണിക്കത്തിറക്കിയതെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. ശമ്പളം പിടിച്ചു വെക്കാനുള്ള നടപടികളില്‍ നിന്ന് പിന്മാറണമെന്നും സംയുക്ത ട്രേഡ് യൂനിയന്‍ സമിതി ആവശ്യപ്പെട്ടു.
പണിമുടക്ക് അനവസരത്തില്‍ -വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി: തൊഴിലാളി സംഘടനകള്‍ ഈ മാസം 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് അനവസരത്തിലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. തൊഴിലാളികളുടെ പണിമുടക്കിനോട് സംഘടനക്ക് അനുഭാവപൂര്‍വമായ സമീപനമാണുള്ളത്. എങ്കിലും സാമ്പത്തിക വര്‍ഷത്തിെൻറ അവസാന ദിനങ്ങളില്‍ നടത്തപ്പെടുന്ന പണിമുടക്ക് വ്യാപാര മേഖലക്ക് താങ്ങാവുന്നതിലും വലിയ ആഘാതമാകും. ചെറുകിട ഇടത്തരം വ്യാപാരികളെ ഇത് വളരെ പ്രതികൂലമായി ബാധിക്കും. പണിമുടക്ക് ദിനങ്ങളില്‍ തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.