ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു
text_fieldsപള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീപിടിത്തം. മാർച്ച് 28ന് തുടങ്ങിയ തീപിടിത്തം ചൊവ്വാഴ്ചയും പൂർണമായി അണക്കാനായിട്ടില്ല. വാർഡ് അംഗം നവാസിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റുകൾ തിങ്കളാഴ്ച തുടർച്ചയായി പരിശ്രമിച്ചെങ്കിലും തീ പൂർണമായും അണക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ചയും ശ്രമം തുടരുകയാണ്.
28ന് തീപിടിത്തം ഉണ്ടായെങ്കിലും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് പ്രദേശത്തേക്ക് പ്രവേശനം പ്രയാസമായതിനാൽ വാഹനങ്ങൾ എത്തിയിരുന്നില്ല. എന്നാൽ തുടർച്ചയായി തീ കത്തി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം രൂക്ഷമാകുകയും പരിസരപ്രദേശങ്ങളിലുള്ളവർക്ക് ശ്വാസതടസം ഉൾപ്പെടെ അനുഭവ പെടുകയും ചെയ്തതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്നാണ് അധികൃതരുടെ ഇടപെടലുണ്ടായത്.കഴിഞ്ഞ മാർച്ച് മൂന്നിന് ഇവിടെ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വടവുകോട് പുത്തൻ കുരിശ് പഞ്ചായത്ത് സെക്രട്ടറി ഇൻഫോപാർക്ക് പൊലീസിന് പരാതി നൽകിയിരുന്നങ്കിലും തുടർ നടപടി ഉണ്ടായില്ലന്ന് ആക്ഷേപം ശക്തമാണ്.
രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ആൾതാമസം ഇല്ലാത്ത പ്രദേശമായതിനാൽ പരിസരപ്രദേശത്തുള്ളവർ അറിയുകയുമില്ല. ഏക്കർകണക്കിന് സ്ഥലം റിയൽ എസ്റ്റേറ്റ് ലോബികൾ ഇവിടെ വാങ്ങികൂട്ടിയിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ ചില പ്രദേശത്തെ ആളുകളുടെ പിന്തുണയോടെയാണ് മാലിന്യം തള്ളിയതെന്നാണ് ആരോപണം. ഇത്തരക്കാരെ കുറിച്ച് വാർഡ് അംഗം നൽകിയ പരാതിയിൽ സൂചന നൽകിയിരുന്നങ്കിലും പൊലിസ് നടപടിയെടുത്തിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.