അശാസ്ത്രീയ റോഡ് നിർമാണം; പെരിങ്ങാല ജങ്ഷനിൽ വെള്ളക്കെട്ട്
text_fieldsപള്ളിക്കര: കിഴക്കമ്പലം ചിത്രപ്പുഴ റോഡിൽ പെരിങ്ങാല ജങ്ഷനിലും പരിസരപ്രദേശങ്ങളിലും റോഡിൽ വ്യാപക വെള്ളക്കെട്ട്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് കാരണം. ദിവസവും നൂറുകണക്കിന് ജനങ്ങൾ സഞ്ചരിക്കുന്ന ജങ്ഷന്റെ ഒത്ത നടുവിലാണ് വെള്ളക്കെട്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ശരീരത്തിലേക്ക് വെള്ളം തെറിക്കുന്നത് പതിവായിട്ടുണ്ട്. മഴ ശക്തമായി പെയ്യുന്ന സമയത്ത് വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. കാനകൾ വൃത്തിയാക്കാത്തത് മൂലം കാനകളിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.
പള്ളിക്കര അപ്പച്ചൻകവല മുതൽ പാടത്തിക്കര വരെ പലപ്രദേശത്തും റോഡിന്റെ അശാസ്ത്രീയ നിർമാണം മൂലം വെള്ളക്കെട്ട് വ്യാപകമാണ്. ഈ ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഇല്ല. ആവശ്യത്തിന് വീതിയില്ലാത്തതിനാൽ പള്ളിക്കര ജങ്ഷനിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.