ഈസ്റ്റർ ബീഫിന് പൊള്ളുന്ന വില; പ്രതിഷേധം കനത്തതോടെ പഞ്ചായത്തിടപെട്ടു കുറച്ചു
text_fieldsപള്ളുരുത്തി: ഈസ്റ്ററിനോടനുബന്ധിച്ച് കുമ്പളങ്ങിയിൽ മാട്ടിറച്ചിക്ക് കുത്തനെ വില കൂട്ടി. നാട്ടുകാരിൽ പ്രതിഷേധം ഉടലെടുത്തതോടെ പഞ്ചായത്ത് ഇടപെട്ടു. കിലോക്ക് 360 രൂപയായിരുന്നു കുമ്പളങ്ങിയിൽ മാട്ടിറച്ചിക്ക് വില ഈടാക്കിയിരുന്നത്. വിഷുവിന് വില 380 രൂപയാക്കി കച്ചവടക്കാർ വർധിപ്പിച്ചു. ഈസ്റ്റർ തലേന്ന് വില വീണ്ടും ഉയർത്തി 420 രൂപയാക്കി. ചില കച്ചവടക്കാർ 430നും വിറ്റു. ഇതോടെയാണ് പഞ്ചായത്ത് ഇടപെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫും വൈസ് പ്രസിഡന്റ് പി.എ. സഗീറും കുമ്പളങ്ങി ദീപിലെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള ഇറച്ചിക്കടകളിൽ കയറിയിറങ്ങി ഓരോ കടക്കാരോടും വില കുറക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ 400 രൂപയിൽ കൂടുതൽ വാങ്ങിയാൽ നടപടിയെടുക്കുമെന്ന് കച്ചവടക്കാരെ അറിയിക്കുകയും കച്ചവടക്കാർ അംഗീകരിക്കുകയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.