എറണാകുളം ജില്ലയിൽ 530 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു
text_fieldsകൊച്ചി: ജില്ലയിൽ 530 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി. ഏഴ് താലൂക്കിലായി പട്ടയമേളകളിൽ ഇവർക്കുള്ള അവകാശരേഖ കൈമാറി. സര്‍ക്കാറിെൻറ നൂറുദിന കര്‍മപദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു പട്ടയ വിതരണം.
പട്ടയമേളയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി പി. രാജീവ് ഓൺലൈനായി നിർവഹിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തുടർന്ന് ജനപ്രതിനിധികൾ വിളക്ക് തെളിച്ചു.
കാക്കനാട് കണ്ണംകേരി കൗസല്യ ചോതിക്ക് ടി.ജെ. വിനോദ് ആദ്യപട്ടയം കൈമാറി. കണയന്നൂർ താലൂക്കിലെ 20 ഗുണഭോക്താക്കൾക്ക് വേദിയിൽ പട്ടയം കൈമാറി.
ആലുവ താലൂക്കിൽ പട്ടയമേള ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ പട്ടയങ്ങൾ വിതരണം ചെയ്തു. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒമ്പത് പട്ടയങ്ങളാണ് വിതരണം ചെയ്തത്. നാല് ദേവസ്വം, ആറ് എല്‍.ടി പട്ടയങ്ങളും ഇതിൽ ഉൾപ്പെടും.
മൂവാറ്റുപുഴ താലൂക്കിൽ 12 കുടുംബങ്ങൾക്ക് പട്ടയം നൽകി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പട്ടയമേള ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുന്നത്തുനാട് താലൂക്ക് പട്ടയമേള എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിജിൻ എം.എൽ.എ പട്ടയവിതരണം നടത്തി. 15 എല്‍.എ പട്ടയങ്ങളാണ് വിതരണം ചെയ്തത്.
കോതമംഗലം താലൂക്കിൽ പട്ടയമേള ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മിനിസിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. 10 കുടുംബങ്ങൾക്ക് വേദിയിൽ പട്ടയം കൈമാറി. ആകെ 60 കുടുംബങ്ങൾക്കാണ് താലൂക്കിൽ പട്ടയം നൽകുന്നത്.
പറവൂർ താലൂക്കിൽ ഒമ്പത് എൽ.എ പട്ടയങ്ങളാണ് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ പ്രഭാവതി അധ്യക്ഷത വഹിച്ചു.
കൊച്ചി താലൂക്കിൽ പട്ടയമേള കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 30 എൽ.എ പട്ടയങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിലാകെ ലാന്‍ഡ് ൈട്രബ്യൂണല്‍ വിഭാഗത്തില്‍ 317 പട്ടയങ്ങളും ദേവസ്വം വിഭാഗത്തില്‍ 54 പട്ടയങ്ങളുമാണ് വിതരണം ചെയ്യുന്നത്. മേളയിൽ വിതരണം ചെയ്യാത്ത പട്ടയങ്ങൾ വില്ലേജ് ഓഫിസുകളിൽനിന്ന് ഗുണഭോക്താക്കൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.