കുമ്പളങ്ങിയിൽ വിരുന്നെത്തി പെലിക്കനുകൾ
text_fieldsപള്ളുരുത്തി: കുമ്പളങ്ങിയിലെ തെങ്ങോലയിൽ കൂടൊരുക്കി പുള്ളിച്ചുണ്ടൻ കൊതുമ്പന്നം. കുമ്പളങ്ങി- കണ്ടക്കടവ് റോഡിനു സമീപത്തെ ചതുപ്പുനിലത്തിലെ നിത്യ സന്ദർശകരാണ് പെലിക്കൻ വർഗത്തിൽപെട്ട ഇവ.
ഏപ്രിൽ, േമയ് മാസങ്ങളിലാണ് പെലിക്കനുകൾ കുമ്പളങ്ങിയിൽ വിരുന്നെത്തുന്നത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല.
12 പക്ഷികളാണ് എത്തിയിരിക്കുന്നത്. പെലിക്കനുകളിൽ താരതമ്യേന ചെറുതാണ് പുള്ളിച്ചുണ്ടൻ. 125-_152 സെൻറീമീറ്റർ നീളവും 4.1-6 കിലോ തൂക്കവും ഇവക്കുണ്ട്. ദേഹത്ത് വെള്ളയും ചാരയും ചേർന്ന നിറമാണ്. വാലിന് തവിട്ടുനിറവുമാണ്. മേൽ ചുണ്ടിെൻറ വശങ്ങളിൽ കുത്തുകളുണ്ട്. പെലിക്കനുകൾ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട ചുണ്ടുകളും കഴുത്തിൽ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്.
ലോക്ഡൗൺ ആയതിനാൽ ഇത്തവണ പെലിക്കനുകളെ കാണാനും ചിത്രങ്ങൾ പകർത്താനും വലിയ ആൾക്കൂട്ടമില്ല. കുമ്പളങ്ങി - കണ്ടക്കടവ് റോഡിൽ ആളൊഴിഞ്ഞതോടെ പെലിക്കൻ കൂട്ടം തെങ്ങിൽ കൂടുകൂട്ടി മുട്ടയിടാനുള്ള ഒരുക്കങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.