രോഗമുക്തിക്കു ശേഷവും ഉളിയന്നൂർ കണ്ടെയ്ൻമെൻറ് സോൺ; പ്രതിഷേധം
text_fieldsആലുവ: സമ്പൂർണകോവിഡ് രോഗമുക്തിക്കുശേഷവും ഉളിയന്നൂർ ദ്വീപ് നിവാസികള്‍ ദുരിതത്തില്‍. രോഗബാധിതര്‍ ഇല്ലാതിരുന്നിട്ടും കണ്ടെയ്ന്‍മെൻറ് സോണില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ജോലിക്ക് പോകാനാകാത്തതിനാൽ ആഹാരസാധനങ്ങളടക്കം വാങ്ങാന്‍ പണമില്ലാതെ ആളുകൾ ബുദ്ധിമുട്ടുകയാണ്.
ആലുവ മാര്‍ക്കറ്റിെൻറ സമീപപ്രദേശം എന്നനിലക്കാണ് ഉളിയന്നൂരിന് ഇളവ് നല്‍കാത്തതെന്ന് കരുതുന്നു. മറ്റ് പ്രദേശങ്ങളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയിട്ടും ഉളിയന്നൂരിനെ പരിഗണിക്കാത്തതിൽ നാട്ടുകാർക്ക് രോഷമുണ്ട്.
ഒന്നുകില്‍ നിയന്ത്രണം നീക്കുകയോ അല്ലെങ്കില്‍ നിത്യോപയോഗ സാധനങ്ങള്‍ സൗജന്യമായി നല്‍കുകയോ വേണമെന്ന് ബൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് ഹരീഷ് പല്ലേരി ആവശ്യപ്പെട്ടു.
വാർഡ് മെംബറുടെ നേതൃത്വത്തിൽ ജനങ്ങൾ കഴിഞ്ഞദിവസം പ്രതിഷേധത്തിനൊരുങ്ങി. വിവരമറിഞ്ഞ് പൊലീസ് സംഘം ഉളിയന്നൂരിലെത്തി. പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ പ്രദേശത്തെ അവസ്ഥ അറിയിച്ചു. ബന്ധപ്പെട്ടവരെ അറിയിച്ച് നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകി.
വാർഡ് അംഗം നിഷ ബിജു, സിയാദ് പറമ്പത്തോടത്ത്, മുഹമ്മദ് സജീൻ, കുഞ്ഞുമുഹമ്മദ്, അബുലൈസ്, സിദ്ദീഖ് കരക്കാടൻ, നിഷാദ്, സന്തോഷ് എന്നിവർ പൊലീസുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.