Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightപെരുമ്പാവൂരിലെ...

പെരുമ്പാവൂരിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 171.337 കോടി അനുവദിച്ചു

text_fields
bookmark_border
road
cancel

പെ​രു​മ്പാ​വൂ​ര്‍: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടേ​യും നി​ര്‍മാ​ണ​ത്തി​ന് കേ​ന്ദ്രം 171.337 കോ​ടി അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 2024 മു​ത​ല്‍ 2029 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ട​റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നി​ര്‍മി​ക്കു​ന്ന​തി​നും ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നു​മാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് ബ​ന്നി ബ​ഹ​ന്നാ​ന്‍ എം.​പി​യും, എ​ല്‍ദോ​സ് കു​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ​യും അ​റി​യി​ച്ചു. മു​ട​ക്കു​ഴ, വേ​ങ്ങൂ​ര്‍, കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍, രാ​യ​മം​ഗ​ലം, അ​ശ​മ​ന്നൂ​ര്‍, വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന റോ​ഡു​ക​ളും ഒ​പ്പം താ​ന്നി​പ്പു​ഴ​യി​ല്‍ അ​ട​ക്കം ര​ണ്ടു​പാ​ല​ത്തി​നു​മാ​യി 45 നി​ർ​ദേ​ശ​ങ്ങ​ള്‍ എം.​എ​ല്‍.​എ സ​മ​ര്‍പ്പി​ച്ചി​രു​ന്നു.

ഐ​മു​റി ക​വ​ല-​ഗ​ണ​പ​തി അ​മ്പ​ലം-​മൈ​ലാ​ചാ​ല്‍-​ഒ​ക്ക​ല്‍-​താ​ന്നി​പ്പു​ഴ റോ​ഡി​നും പാ​ല​ത്തി​നും എ​ട്ട് കോ​ടി, കു​റി​ച്ചി​ല​ക്കോ​ട് മൂ​ഴി-​മം​ഗ​ള ഭാ​ര​തി-​ശ്രീ ശ്രീ ​ര​വി​ശ​ങ്ക​ര്‍ ആ​ശ്ര​മം -തോ​ട്ടു​വ ധ​ന്വ​ന്ത​രി ക്ഷേ​ത്രം റോ​ഡി​നും പാ​ല​ത്തി​നും നാ​ല് കോ​ടി, ചൂ​ര​ത്തോ​ട് മേ​ക്ക​പ്പാ​ല റോ​ഡ് നാ​ല് കോ​ടി, നെ​ടു​ങ്ങ​പ്ര ചു​ര​ത്തോ​ട് റോ​ഡ്3.5 കോ​ടി, നെ​ടു​ങ്ങ​പ്ര കൊ​ച്ച​ങ്ങാ​ടി- ക്രാ​രി​യേ​ലി റോ​ഡ് ആ​റു​കോ​ടി, വെ​ട്ടു​വ​ള​വ് -മു​നി​പ്പാ​റ ക​ണി​ച്ചാ​ട്ടു​പാ​റ റോ​ഡ് നാ​ല് കോ​ടി, പാ​ണ്ടി​ക്കാ​ട് നെ​ടു​ങ്ക​ണ്ണി- ചൂ​ര​മു​ടി മീ​മ്പാ​റ റോ​ഡ് 5.98 കോ​ടി, കൂ​വ​പ്പ​ടി -അ​ക​നാ​ട് സി​റ്റി- ക​യ്യു​ത്തി​യാ​ല്‍ പോ​ക്കാ​മ​റ്റം പു​ന്ന​ക്കു​ഴി 10.8 കോ​ടി, കു​റി​ച്ചി​ല​ക്കോ​ട് -വാ​ണി​യ​പ്പി​ള്ളി മീ​ന്‍ പാ​റ റോ​ഡ് ആ​റ് കോ​ടി, തു​രു​ത്തി പാ​ണ്ടി​ക്കാ​ട്- ചൂ​ണ്ട​ക്കു​ഴി അ​ക​നാ​ട് റോ​ഡ് ഏ​ഴ് കോ​ടി, പാ​പ്പ​ന്‍പ​ടി- പ​ടി​ക്ക​ല​പ്പാ​റ -ക​യ്യു​ത്തി​യാ​ല്‍ -എ​ള​മ്പ​ക​പ്പ​ള്ളി റോ​ഡ് മൂ​ന്ന് കോ​ടി, ചൂ​ണ്ട​ക്കു​ഴി-​ചെ​ട്ടി​ന​ട റോ​ഡ് നാ​ല് കോ​ടി, പാ​ണം​കു​ഴി-​ക്രാ​രി​യേ​ലി-​കൊ​ച്ചു​പു​ര​യ്ക്ക​ല്‍ക​ട​വ്- പാ​ണി​യേ​ലി​പ്പോ​ര് റോ​ഡ് ഏ​ഴു​കോ​ടി, കീ​ഴി​ല്ലം- കു​റു​പ്പും​പ​ടി ആ​റ് കോ​ടി, തൃ​ക്കേ​പ്പ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് റോ​ഡ് 1.86 കോ​ടി, ക​ണ്ണ​ഞ്ചേ​രി​മു​ക​ള്‍ ചൂ​ര​മു​ടി റോ​ഡ് 2.89 കോ​ടി, വേ​ങ്ങൂ​ര്‍ മ​ധു​ര​പ്പു​ഴ-​നെ​ടു​ങ്ക​ണ്ണി- മു​ട​ക്കു​ഴ -കു​റ​ച്ചി​ല​ക്കോ​ട് ക​ള്ളി​ക്കാ​ട് പു​ന്ന​ലം വ​ലി​യ​പാ​റ റോ​ഡ് 14 കോ​ടി, മ​ത്താ​യി​ക​വ​ല -ഐ​മു​റി ജ​ങ്ഷ​ന്‍ റോ​ഡ് 1.16 കോ​ടി, തു​രു​ത്തി മ​ന​ക്ക​പ്പ​ടി റോ​ഡ് ഒ​രു​കോ​ടി, കു​റു​പ്പും​പ​ടി പു​ല്ലു​വ​ഴി റോ​ഡ് 2.42 കോ​ടി, കാ​വു​ച​ര്‍ച്ച് റോ​ഡ് 60 ല​ക്ഷം, പെ​രി​യാ​ര്‍വാ​ലി ക​നാ​ല്‍ ബ​ണ്ട് 2.43 കോ​ടി, നെ​ടും​ക​ണ്ണി വേ​ങ്ങൂ​ര്‍ റോ​ഡ് 1.97 കോ​ടി, തൂ​ങ്ങാ​ലി കൈ​പ്പി​ള്ളി റോ​ഡ് 1.3 കോ​ടി, പെ​രി​യാ​ര്‍വാ​ലി ക​നാ​ല്‍ബ​ണ്ട് കൊ​ല്ല​ത്താം റോ​ഡ് 2.5 കോ​ടി, കു​റു​പ്പം​പ​ടി പാ​ണം​കു​ഴി 13.52 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ തു​ക അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumbavoorRoad and bridge construction
News Summary - 171.337 crore allocated for roads and bridges in Perumbavoor
Next Story