പ്ലാസ്റ്റിക് മാലിന്യ ഗോഡൗണില്‍ തീപിടിത്തം
text_fieldsപെരുമ്പാവൂര്‍: പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിച്ച ഗോഡൗണില്‍ വന്‍ തീപിടിത്തം. ഒക്കല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കൊടുവേലിപ്പടിയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സുഗന്ധവ്യഞ്ജനഭാഗങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും ശേഖരിച്ചിരുന്നു. വൈദ്യുതി പാനല്‍ ബോര്‍ഡ് കത്തി തീപടരുകയായിരുന്നു.
പെരുമ്പാവൂരിൽനിന്ന് മൂന്നും അങ്കമാലിയിൽനിന്ന് ഒരു യൂനിറ്റുമെത്തിയ അഗ്നിരക്ഷാ സേന അഞ്ചു മണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് തീയണച്ചത്. മണ്ണുമാന്തിയുടെ സഹായത്തോടെ പുലര്‍ച്ച 1.30ന് ആരംഭിച്ച തീയണക്കല്‍ 6.30നാണ് അവസാനിച്ചത്. ബിബിന്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍.
കൊരട്ടി കളരിക്കല്‍ വീട്ടില്‍ അന്‍വര്‍ സാദിഖാണ് വാടക്കെടുത്തിരിക്കുന്നത്. പെരുമ്പാവൂര്‍ നിലയം സ്റ്റേഷന് ഓഫിസര്‍ പി.എന്‍. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന് ഓഫിസര്‍ ടി.കെ. എല്‍ദോ, എ.എം. ജോണ്‍, പി.ബി. അനീഷ്കുമാര്‍, ടി.ആര്. അജേഷ്, പി.യു. പ്രമോദ് കുമാര്‍, കെ. സുധീര്‍, ബി.എസ്. സാന്‍, എം.കെ. മണികണ്ഠന്, ഷാജു അബ്രഹാം, സോമി ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.