ഗുരുതര രോഗം ബാധിച്ച യുവതി സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsപെരുമ്പാവൂര്‍: തലയില്‍ അന്യൂറിസം എന്ന ഗുരുതര രോഗം ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. മുടക്കുഴ കക്കാട്ടുമാലി വീട്ടില്‍ സുജയാണ് ജീവന് നിലനിര്‍ത്താനുള്ള ശസ്ത്രക്രിയക്കായി സഹായം തേടുന്നത്. 12 ലക്ഷമാണ് ആവശ്യമുള്ളത്. നിര്‍ധന കുടുംബമാണ്.
തുക സമാഹരിക്കുന്നതിലേക്കായി മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് യൂനിയന്‍ ബാങ്ക് ചൂണ്ടക്കുഴി ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 654402010007199. ഐ.എഫ്.എസ്.സി കോഡ്: UBINO565440, ഗൂഗിള്‍ പേ നമ്പര്‍: 9847262553. വിശദവിവരങ്ങള്‍ക്ക്: 98472 62553.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.