Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightനാലുവയസ്സുകാരിയെ...

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം ശിക്ഷ

text_fields
bookmark_border
arrest
cancel

പെ​രു​മ്പാ​വൂ​ർ: നാ​ല് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 60 വ​ർ​ഷം ശി​ക്ഷ. പ​ട്ടി​മ​റ്റം എ​രു​മേ​ലി സ്വ​ദേ​ശി വി​ഷ്ണു​വി​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2021ൽ ​കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷാ​വി​ധി. മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ ഇ​യാ​ളി​ൽ​നി​ന്ന് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി.

കു​ട്ടി​ക്ക് ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ഡോ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. മൂ​ന്ന് വ​കു​പ്പു​ക​ളി​ലാ​യി 20 വ​ർ​ഷം വീ​ത​മാ​ണ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ദി​നേ​ശ് എം. ​പി​ള്ള ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ. ​സി​ന്ധു ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMolestingKochi News
News Summary - Accused sentenced to 60 years in the case of molesting a four-year-old girl
Next Story