സ്വപ്ന പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചു -എം.എല്‍.എ
text_fieldsപെരുമ്പാവൂര്‍: ബജറ്റില്‍ പെരുമ്പാവൂരിലെ 20 സ്വപ്ന പദ്ധതികള്‍ക്കായി 1015 കോടിയുടെ അടങ്കല്‍ തുക അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ. നമ്പിള്ളി-തോട്ടുവ റോഡിന് 500 ലക്ഷം അനുവദിച്ചു. ഓടക്കാലി-കല്ലില്‍ റോഡിന് ഏഴര കോടിയും അല്ലപ്ര-വലമ്പൂര്‍ റോഡിന് ഏഴര കോടിയും അകനാട്-ചുണ്ടക്കുഴി റോഡിന് ഏഴ് കോടിയും കൂട്ടുമഠം-വളയന്‍ചിറങ്ങര റോഡിന് എട്ടു കോടിയും ടോക്കണ്‍ ബജറ്റില്‍ വകയിരുത്തി.
പെരുമ്പാവൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസിന് 32 കോടി രൂപ വകയിരുത്തി. ട്രാഫിക് പൊലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മിനി സ്റ്റേഷന് അനെക്സ് രണ്ട് ലിഫ്റ്റ് സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്നതിന് 40 കോടിയുടെ അടങ്കലുള്ള പദ്ധതിക്കും വല്ലം ജങ്ഷന് വിപുലീകരണത്തിനും ഫ്ലൈഓവര്‍ നിര്‍മാണത്തിനും 200 കോടിയും പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റിന്റെ നവീകരണത്തിന് 10 കോടിയും ടോക്കണ്‍ ലഭിച്ചിട്ടുണ്ട്.
എം.സി റോഡും, എ.എം റോഡും തമ്മില്‍ സന്ധിക്കുന്ന പെരുമ്പാവൂര്‍ ടൗണിലെ പ്രധാന കവലയില്‍ ഫ്ളൈ ഓവര്‍ സ്ഥാപിക്കുന്നതിനായുള്ള പദ്ധതിയും ബജറ്റില്‍ ഇടം കണ്ടെത്തി. ക്വാറി തടാകങ്ങളില്‍ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിനായി 10 കോടിയുടെ പദ്ധതികള്‍ക്ക് ടോക്കണ്‍ ലഭിച്ചു.
ഓടക്കാലിയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുന്നതിനായി 100 കോടിയുടെ പദ്ധതിയും ഒക്കല്‍ റിവര്‍ വാക് വെ നിര്‍മാണത്തിന് 10 കോടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറുപ്പുംപടി ബസ്റ്റാന്റ് നവീകരണത്തിനായി 10 കോടി, കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരണത്തിന് 15 കോടി ടൗണിലെ ഗതാഗത തിരക്ക് കുറക്കാന്‍ പുതുതായി ബൈപ്പാസിന്റെ സാധ്യതയായ 200കോടി രൂപയുടെ പാലക്കാട്ടുതാഴം-വല്ലം മിനി ബൈപ്പാസ് പദ്ധതി എന്നിവയും ബഡ്ജറ്റില്‍ ഇടം പിടിച്ചു. പെരുമ്പാവൂര്‍ സബ് റീജനല്‍ ട്രാന്‍സ്പോര്‍ട് ഓഫീസ് നിര്‍മാണത്തിന് 60 കോടിയും ആശുപത്രി നവീകരണത്തിന് 10 കോടിയും അനുവദിച്ചിട്ടുണ്ട്. പെരിയാര്‍ നദിയും അതിന്റെ കരപ്രദേശങ്ങളും മലിനപ്പെടാതെ സംരക്ഷിക്കാന്‍ പെരിയാറും തെളിനീരും പദ്ധതിക്കു വേണ്ടി 30 കോടിയുടെ പദ്ധതിക്ക് ടോക്കണ്‍ ലഭിച്ചതായും എം.എൽ.എ പറഞ്ഞു.
കുന്നത്തുനാടിന് മികച്ച പരിഗണന -എം.എൽ.എ
കോലഞ്ചേരി: സംസ്ഥാന ബജറ്റിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 49.70 കോടി രൂപയാണ് അനുവദിച്ചെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു.
പട്ടിമറ്റം-പള്ളിക്കര റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിങ്ങോടെ നവീകരിക്കുന്നതിന് മൂന്നു കോടി, മാറമ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ഒ.പി ബ്ലോക്ക് നിര്‍മിക്കുന്നതിന് മൂന്നു കോടി, സൗത്ത് എഴിപ്രം ജി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി, സൗത്ത് വാഴക്കുളം ജി.എൽ.പി.എസിന് കെട്ടിടനിർമ്മാണത്തിന് ഒരു കോടി, ഗവ.ജെ.ബി.എസ് വെണ്ണിക്കുളത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഒരു കോടി എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് അനുവദിച്ച തുക.
ഇതിന് പുറമെ മണ്ഡലത്തിലെ പെട്രോകെമിക്കൽ പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 13 കോടി രൂപയും ഇൻഫോ പാർക്കിന്റെ പ്രവർത്തനത്തിന് 26.70 കോടി രൂപയും അനുവദിച്ചു. സാമ്പത്തീക പ്രതിസന്ധിക്കിടയിലും മണ്ഡലത്തിന് മികച്ച പരിഗണനയാണ് ബജറ്റിൽ ലഭിച്ചതെന്ന് എം.എൽ.എ.അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.