വോട്ടിങ് ദിനത്തിലെ പാളിച്ചകള്‍: പരാതികള്‍ ഒഴിയുന്നില്ല
text_fieldsപെരുമ്പാവൂര്‍: വോട്ടിങ് ദിനത്തിലെ പാളിച്ചകള്‍ സംബന്ധിച്ച പരാതികള്‍ ഒഴിയുന്നില്ല. യന്ത്ര തകരാര്‍, ഉദ്യോഗസ്ഥരുടെ അനാസ്ഥ ഉള്‍പ്പടെയുള്ള ആക്ഷേപങ്ങള്‍ ശനിയാഴ്ചയും ഉയര്‍ന്നു. പല സ്ഥലങ്ങളിലും വോട്ട് ചെയ്യാനാകാതെ ആളുകള്‍ക്ക് മടങ്ങേണ്ടിവന്നതായി പരാതിയുണ്ട്. പ്രായമായവര്‍ക്കും അസുഖ ബാധിതര്‍ക്കും മുന്‍ഗണന നല്‍കിയില്ലെന്നും ഇത്തരക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നും വെയില് കൊളളാതെ നില്‍ക്കാനുള്ള മാര്‍ഗം ഒരുക്കിയില്ലെന്നും കുടിവെള്ളം കരുതിയില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ട്.
പല ബൂത്തുകളിലും പോളിങ് സമയം പിന്നിട്ടതിന് ശേഷം ടോക്കന്‍ നല്‍കിയാണ് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയത്. എന്നാല്‍, സമയക്കുറവും ക്യൂ നില്ക്കാന് പറ്റാത്തതുകൊണ്ടും ടോക്കന്‍ വാങ്ങിയ ചിലര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. റയോണ്‍പുരം 96ാം ബൂത്തില്‍ 105 പേര്‍ക്ക് ടോക്കന്‍ നല്‍കിയിരുന്നു. ഇതില്‍ 15ഓളം പേര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന് പറയുന്നു. നെടുന്തോട് 98ാം നമ്പര്‍ ബൂത്തില്‍ 70ഓളം പേര്‍ക്ക് സമ്മതിദാനാവകാശം നഷ്ടപ്പെട്ടു.
ബൂത്തുകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവും യന്ത്ര തകരാറുമാണ് വോട്ടിങ്ങില്‍ താമസം നേരിടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വോട്ടിങ് യന്ത്രം പരിശോധിച്ച് ബോധ്യപ്പെടാതെയാണ് ബൂത്തുകളില്‍ സ്ഥാപിച്ചതെന്നും യന്ത്രം കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പരിശീലനം നല്കിയിരുന്നില്ലെന്നുമുള്ള പരാതികള്‍ പുറത്തുവന്നിരുന്നു. യന്ത്രങ്ങളുടെ തകരാര്‍ പരിഹരിക്കുന്ന കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും ആക്ഷപമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.