Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊറിയറിൽ കഞ്ചാവ്...

കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ
cancel

‍പെരുമ്പാവൂർ: മാറമ്പള്ളി കുന്നുവഴിയിൽ കൊറിയറായി വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയിൽ. മാറമ്പള്ളി പള്ളിപ്രം എം.ഇ.എസ് കോളജിനുസമീപം എള്ളുവാരം വീട്ടിൽ അൻസാറാണ് (32) റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തി​െല പ്രത്യേക അന്വേഷണസംഘത്തി‍െൻറ പിടിയിലായത്.

ഇയാള്‍ ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് ആന്ധ്രയിൽനിന്ന് കഞ്ചാവ് വാങ്ങാന്‍ പ്രതികള്‍ പോയതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വാങ്ങാനുള്ള പണം നൽകിയതും ഇയാളാണ്. ആന്ധ്രയിൽനിന്ന്​ പണം നല്‍കി വാങ്ങിയ കഞ്ചാവ് ഇവര്‍ കൊറിയർ വഴി പാര്‍സല്‍ അയക്കുകയായിരുന്നു.

കഴിഞ്ഞ 10നാണ് കുന്നുവഴിയിലെ കൊറിയർ സ്ഥാപനത്തിൽ പാർസലായെത്തിയ 31 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നേര​േത്ത നാലുപേരെ അറസ്​റ്റ്​ ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്.പി കാർത്തിക് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Courier delivery of cannabis; Another arrested
Next Story