പെരുമ്പാവൂരിൽ ഭീഷണിയായി ക്രിമിനൽ സംഘങ്ങൾ
text_fieldsപെരുമ്പാവൂര്‍: നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ ഏറുന്നതായി ആക്ഷേപം. പ്രൈവറ്റ് ബസ്സ്റ്റാൻഡും ബിവറേജ് പരിസരവും ക്രിമിനലുകളുടെ പ്രധാന താവളങ്ങളായി മാറുകയാണ്.
പെണ്‍വാണിഭം, മയക്കുമരുന്ന് വിൽപന, സംഘര്‍ഷം എന്നിവ നിത്യസംഭവമാണ്. ഒരു രേഖയുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില്‍ തമ്പടിക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളിലൂടെ പ്രാദേശിക ക്രിമിനല്‍ സംഘങ്ങള്‍ ലഹരിവിൽപന സജീവമാക്കിയിരിക്കുകയാണ്.
ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ഗോവണിപ്പടികളിലെല്ലാം ക്രിമിനല്‍ സംഘങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. ഓള്‍ഡ് ബ്ലോക്കിന്റെ ഒന്നാം നിലയില്‍ ലഹരിക്ക് അടിപ്പെട്ടവര്‍ മറ്റുള്ളവരെ ആക്രമിക്കാറുണ്ട്.
ബസ്സ്റ്റാൻഡ് പരിസരത്ത് അടുത്തിടെ നാല് മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടന്നു. ഒരു കടയില്‍നിന്ന് മൊത്തം ഫോണുകളും ഐ.എം.ഇ.എ കോഡ് എഴുതി വെച്ചിരുന്ന ഡയറിയും ഉള്‍പ്പെടെ കവര്‍ന്നു. ഗവ. ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയുടെ ബാഗില്‍നിന്ന് 19,000 രൂപയടങ്ങിയ പഴ്സ് മോഷണം പോയി. പോഞ്ഞാശ്ശേരിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. പെരുമ്പാവൂര്‍-ആലുവ റൂട്ടിലോടുന്ന കോക്കാടന്‍ ബസില്‍ െവച്ചായിരുന്നു കവര്‍ച്ച. ബസ്സ്റ്റാൻഡിലെ ഒന്നാംനിലയില്‍ തമ്പടിക്കുന്ന സംഘത്തെ പുറത്താക്കണമെന്ന്ആവശ്യപ്പെട്ട് മത്സ്യവ്യാപാരിയും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ നേതാവുമായ സി.എ. നിസാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ട്രാവല്‍ എജന്‍സികളില്‍ ടിക്കറ്റ് എടുക്കാനെത്തുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍നിന്ന് സംഘം ചേര്‍ന്ന് പണം പിടിച്ചുപറിക്കുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.