ബൈക്കില്‍ കറങ്ങിനടന്ന്മാലപൊട്ടിച്ച പ്രതികള്‍ പിടിയില്‍
text_fieldsപെരുമ്പാവൂര്‍: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് മാലപൊട്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. തോപ്പുംപടി മുണ്ടംവേലി പാലപള്ളിപ്പറമ്പില് അഭിലാഷ് (25), നേവല്‍ബേസ് കഠാരിബാഗ് ശരത് (24) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
മേയ് അഞ്ചിന് പ്രളയക്കാട്ട് പലചരക്ക് കട നടത്തുന്ന വര്‍ക്കിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. സംഭവശേഷം ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.
പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് നിരവധി മോഷണ കേസുകളാണ് തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ജയില്‍ മോചിതനായ അഭിലാഷ് കൊച്ചി സിറ്റി പുത്തന്‍കുരിശ് എന്നിവിടങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചിരുന്നു. വിവിധ സ്റ്റേഷനിലെ ആറ് കേസില്‍ പ്രതിയാണ്. മയക്കുമരുന്ന് കേസില്‍ ഒരു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശരത് മൂന്ന് കേസില്‍ പ്രതിയാണ്. രണ്ടുപേരും കുമ്മനോട് വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ വിപിന്‍, എസ്.ഐ ജയന്, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എസ്.ഐ രാജേന്ദ്രന്, എ.എസ്.ഐ അബ്ദുൽ സത്താര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എ. അബ്ദുൽ മനാഫ്, എം.ബി. സുബൈര്‍, അനീഷ് കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.