പെരുമ്പാവൂരില്‍ കുടിവെള്ള വിതരണം മുടങ്ങി; എൻജിനീയറെ ഉപരോധിച്ചു
text_fieldsപെരുമ്പാവൂര്‍: കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ജലഅതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കുറേദിവസമായി നഗരസഭ പരിധിയില്‍ കുടിവെള്ളവിതരണം മുടങ്ങിയിരിക്കുകയാണ്. കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാത്തതാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
എസ്റ്റിമേറ്റ് തയാറാക്കി ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയറോട് മുനിസിപ്പല്‍ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന് ആവശ്യപ്പെട്ടു. വൈസ് ചെയര്പേഴ്സന് ബീവി അബൂബക്കര്‍, കൗണ്‍സിലര്‍മാരായ പോള്‍ പാത്തിക്കല്‍, സി.കെ. രാമകൃഷ്ണന്, കെ.സി. അരുണ്‍കുമാര്‍, കെ.ബി. നൗഷാദ്, ജവഹര്‍, പി.എസ്. അഭിലാഷ്, അഭിലാഷ് പുതിയിടത്ത്, സാലിത സിയാദ്, ഷീബ ബേബി, പി.എസ്, സിന്ധു, ശാലു ശരത്, ഷമീന ഷാനവാസ് തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.
കഴിഞ്ഞദിവസം പൊട്ടിയ പൈപ്പിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും വീണ്ടും പൊട്ടിയതാണ് കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആസ്ബസ്റ്റോസ് പൈപ്പുകള്‍ മാറ്റാന്‍ തീരുമാനമായെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.