വൃക്കകൾ തകരാറിലായ വീട്ടമ്മ സഹായം തേടുന്നു
text_fieldsപെരുമ്പാവൂര്‍: ഇരുവൃക്കയും തകരാറിലായി ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസിസ് നടത്തുന്ന വീട്ടമ്മ ചികിത്സ സഹായം തേടുന്നു. വേങ്ങൂര്‍ പഞ്ചായത്തിലെ കൊമ്പനാട് ക്രാരിയേലി കൊല്ലംകുടി വീട്ടില്‍ ചിന്നമ്മ വര്‍ഗീസാണ് സഹായം തേടുന്നത്. സുവിശേഷകനായിരുന്ന ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. ഇതിനുശേഷം ചിന്നമ്മ കൂലിപ്പണിയെടുത്താണ് രണ്ട് പെണ്മക്കളെ വളര്‍ത്തിയത്. ഹൃദയസംബന്ധമായ തകരാറുകളും അള്‍സറും ഉള്ളതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും മരട് പി.എസ് മിഷന് ആശുപത്രിയിലും ചികിത്സ ചെയ്യേണ്ടതുണ്ട്.
വിധവ പെന്‍ഷനല്ലാതെ ഒരു വരുമാനവും ഇല്ലാത്ത ഇവര്‍ തകര്‍ന്നുവീഴാറായ ചെറിയ വീട്ടിലാണ് താമസം. ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത് നാട്ടുകാരുടെ കാരുണ്യത്തിലാണ്. മരുന്നിനുമാത്രം പ്രതിമാസം 30,000 രൂപയോളം വേണം. ഇവരെ സഹായിക്കാന്‍ നാട്ടുകാര്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ രക്ഷാധികാരിയായും വാര്‍ഡ് മെംബര്‍ ടി.കെ. ബിജു, തോമസ് കെ. ജോര്‍ജ് എന്നിവര്‍ കണ്‍വീനര്‍മാരുമായി ചികിത്സ സഹായ സമിതിക്ക് രൂപംനല്കി. ഫെഡറല്‍ ബാങ്ക് കൊമ്പനാട് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 12920100107601, IFSC FDRL 0001292. ഫോൺ: (കണ്‍വീനര്‍) 9446140071.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.