കലാമണ്ഡലം അമ്പിളിക്ക് ഇന്ത്യ സ്റ്റാര്‍ ഐക്കണ്‍ അവാര്‍ഡ്
text_fieldsപെരുമ്പാവൂര്‍: ഇന്ത്യ സ്റ്റാർ ഐക്കണ്‍ അവാര്‍ഡ് കലാമണ്ഡലം അമ്പിളിക്ക് ലഭിച്ചു. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിച്ച പ്രതിഭാധനരുടെ വ്യക്തിഗത നേട്ടങ്ങള്‍ വിലയിരുത്തി നല്‍കുന്ന പുരസ്‌കാരങ്ങളിലൊന്നാണിത്.
കൂവപ്പടി കൊരുമ്പശ്ശേരി മുണ്ടയ്ക്കാട് വീട്ടില്‍ പ്രശസ്ത മൃദംഗവിദ്വാന്‍ അന്തരിച്ച കലാമണ്ഡലം ബാലചന്ദ്രന്റെയും പരേതയായ അജിത ബാലചന്ദ്രന്റെയും മകളായ അമ്പിളി എട്ടുവയസ്സുള്ളപ്പോള്‍ മുതല്‍ നൃത്തപഠനം തുടങ്ങി. നൃത്താധ്യാപികയായ ഇവര്‍ 25 വര്‍ഷത്തോളമായി ഈ രംഗത്ത് സജീവമാണ്. കലാമണ്ഡലത്തില്‍ മോഹിനിയാട്ടമാണ് പ്രത്യേക വിഷയമായെടുത്ത് പഠിച്ചത്.
തുടര്‍ന്ന് പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കി. 2019ല്‍ മോഹിനിയാട്ടത്തില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിന് അര്‍ഹയായിരുന്നു. ഭര്‍ത്താവ് എം.പി. പ്രവീണ്‍കുമാറും ജീവിതമാര്‍ഗം കണ്ടെത്തിയിരിക്കുന്നത് നൃത്താനുബന്ധ വഴിയിലാണ്. ഇടവൂര്‍ യു.പി സ്‌കൂളില്‍ പഠിക്കുന്ന അനാമികയും അഭിനന്ദുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.