അനാശാസ്യകേന്ദ്രത്തിൽ പരിശോധന; ഏഴുപേർ പിടിയിൽ
text_fieldsപെരുമ്പാവൂർ: ടൗണിനടുത്ത് വാടകക്കെട്ടിടത്തിൽനിന്ന് അനാശാസ്യത്തിലെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ മൂന്ന് സ്ത്രീകളാണ്. എ.എം റോഡിലെ കടുവാളിൽ അനാശ്യാസകേന്ദ്രം നടത്തിവന്ന മുടക്കുഴ ഇളമ്പകശേരി നിഷാദ് (38), കീഴില്ലം പാമടംകോട്ടിൽ ശബരിബാൽ (38), ഇടപാടുകാരായ ചേലാമറ്റം പാറപ്പുറം പോൾ (41), കാഞ്ഞൂർ തട്ടാൻപടി കുറങ്ങാട്ടിപറമ്പിൽ സജീവൻ (48) എന്നിവരെയും മൂന്ന് സ്ത്രീകളെയുമാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്തുദിവസം മുമ്പാണ് ഇവർ കെട്ടിടം വാടകക്കെടുത്ത് അനാശ്യാസ കേന്ദ്രം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി ഇ.പി. റെജിക്ക് കിട്ടിയ രഹസ്യവിവരത്തെതുടർന്നാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.