Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightറോളര്‍ സ്‌കേറ്റിങ്...

റോളര്‍ സ്‌കേറ്റിങ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വിദ്യാര്‍ഥിനികള്‍

text_fields
bookmark_border
Gayathri, Abna
cancel
camera_alt

ഗാ​യ​ത്രി ലീ​മോ​നും അ​ബ്‌​ന​യും

പെ​രു​മ്പാ​വൂ​ര്‍: ഇ​റ്റ​ലി​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര റോ​ള​ര്‍ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ‘വേ​ള്‍ഡ് സ്‌​കേ​റ്റ് ഗെ​യിം​സ് ഇ​റ്റാ​ലി​യ - 2024’ പ​ങ്കെ​ടു​ക്കാ​ന്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ര​ള​ത്തി​ല്‍ നി​ന്ന് ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ള്‍.

പെ​രു​മ്പാ​വൂ​ര്‍ ആ​ര്‍.​എ​ഫ്.​ഒ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ എ.​എ. അ​ബ്ന, ഗാ​യ​ത്രി ലീ​മോ​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 10 കൊ​ല്ല​മാ​യി ആ​ര്‍.​എ​ഫ്.​ഒ ക്ല​ബ്ബി​ല്‍ റോ​ള​ര്‍ സ്‌​കേ​റ്റി​ങ് പ​രി​ശീ​ലി​ക്കു​ന്ന അ​ബ്ന സ്പീ​ഡ് സ്‌​കേ​റ്റി​ങ് സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും ഗാ​യ​ത്രി ചെ​ങ്കു​ത്താ​യ മ​ല​ഞ്ചെ​രി​വു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന ഡൗ​ണ്‍ ഹി​ല്‍ സ്‌​കേ​റ്റി​ങ് വി​ഭാ​ഗ​ത്തി​ലു​മാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. 2021ലും 2023​ലും ദേ​ശീ​യ മെ​ഡ​ലു​ക​ള്‍ നേ​ടി​യ അ​ബ്ന 2024 ല്‍ ​ആ​ള്‍ ഇ​ന്ത്യ ഇ​ന്റ​ര്‍ യൂ​നി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ര​ണ്ട് സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്. അ​ബ്ന​യു​ടെ മി​ക​വി​ലാ​ണ് എം.​ജി യൂ​നി​വേ​ഴ്സി​റ്റി ആ​ദ്യ​മാ​യി റ​ണ്ണ​റ​പ്പാ​യ​ത്. പൂ​ത്തോ​ട്ട ശ്രീ​നാ​രാ​യ​ണ ലോ ​കോ​ള​ജി​ല്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​കോം എ​ല്‍.​എ​ല്‍.​ബി വി​ദ്യാ​ര്‍ഥി​നി​യാ​ണ്. ഫ​യ​ര്‍ ആ​ന്റ് റ​സ്‌​ക്യൂ ഓ​ഫീ​സ​റാ​യ ആ​മ്പ​ല്ലൂ​ര്‍ അ​മ്പി​ളി നി​വാ​സി​ല്‍ സി.​സി. അ​ജ​യ​കു​മാ​റി​ന്റേ​യും അ​ധ്യാ​പി​ക​യാ​യ എം.​എ​ച്ച്. ബി​നു​വി​ന്റേ​യും മ​ക​ളാ​ണ്.

10 വ​ര്‍ഷ​മാ​യി ആ​ര്‍.​എ​ഫ്.​ഒ. ക്ല​ബ് അം​ഗ​മാ​യ ഗാ​യ​ത്രി ര​ണ്ടു കൊ​ല്ല​മാ​യി ഡൗ​ണ്‍ഹി​ല്‍ സ്‌​കേ​റ്റി​ങി​ല്‍ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ദേ​ശീ​യ ചാ​മ്പ്യ​നാ​ണ്. സി.​ബി.​എ​സ്.​ഇ സൗ​ത്ത് സോ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ന്‍ 10ാം ക്ലാ​സ് വി​ദ്യാ​ര്‍ഥി വൈ​ഷ്ണ​വും ദേ​ശീ​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. പെ​രു​മ്പാ​വൂ​ര്‍ ഇ​രി​ങ്ങോ​ള്‍ ത​റേ​പ്പ​റ​മ്പി​ല്‍ ടാ​ക്സ് ക​ണ്‍സ​ള്‍ട്ട​ന്‍റു​മാ​രാ​യ ലീ​മോ​ന്‍ അ​ശോ​കി​ന്റേ​യും ജെ​യ്നി​യു​ടേ​യും മ​ക​ളാ​യ ഗാ​യ​ത്രി ക​ട​യി​രു​പ്പ് സെ​യ്ന്റ് പീ​റ്റേ​ഴ്സ് സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​നി​യാ​ണ്. 2009ല്‍ ​അ​ന്ത​ര്‍ദേ​ശീ​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത കെ.​എ​സ്. സി​യാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​രു​വ​രു​ടേ​യും പ​രി​ശീ​ല​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala studentsroller skating championship
News Summary - International Roller Skating Championship
Next Story