ടെലികമ്യൂണിക്കേഷന്‍ വക സ്ഥലത്തെ മതില് പൊളിഞ്ഞ സംഭവത്തില്‍ അന്വേഷണം
text_fieldsപെരുമ്പാവൂര്‍: നഗരത്തിലെ ടെലികമ്യൂണിക്കേഷന്‍ വക കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തെ മതില് പൊളിഞ്ഞ സംഭവത്തില്‍ അന്വേഷണം തുടങ്ങി.
മതില് പൊളിഞ്ഞതാണോ പൊളിച്ചതാണോ എന്നത് സംബന്ധിച്ച് ഡിപ്പാര്‍ട്മെൻറ് വിഭാഗം വിജിലന്‍സാണ് അന്വേഷണം നടത്തുന്നത്. കെട്ടിട വളപ്പിലുണ്ടായിരുന്ന മേല്‍ത്തരം ചെമ്പുകമ്പികള്‍ കാണാതായ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥന് സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത പറമ്പിെൻറ ഉടമ മതില് പൊളിച്ചുവെന്നാണ് ആക്ഷേപം.
മതില് പൊളിച്ചതല്ലെന്നും മഴയിൽ തകര്‍ന്നതാണെന്നും ധരിപ്പിച്ച് പുനര്‍നിര്‍മിക്കാന്‍ തയാറെടുക്കുകയായിരുന്നു ഉടമ. എന്നാല്‍, കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സ്ഥലത്തെ മതില് പൊളിഞ്ഞത് പുനര്‍നിര്‍മിക്കാന്‍ സ്വകാര്യവ്യക്തിക്ക് ആര് അനുമതി നല്‍കിയെന്ന ചോദ്യമാണുയരുന്നത്. ടെലികമ്യൂണിക്കേഷന്‍ പെരുമ്പാവൂര്‍ ഡിവിഷനല്‍ എൻജിനീയറുടെ അധീനതയിലാണ് സ്ഥലവും കെട്ടിടവുമുള്ളത്. മതില് പൊളിഞ്ഞ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കേണ്ട ചുമതല ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്കാണ്. മേലുദ്യോഗസ്ഥെൻറ നിര്‍ദേശപ്രകാരം ഡിവിഷന് സിവില്‍ വിഭാഗം എസ്റ്റിമേറ്റെടുത്ത് ഡിപ്പാര്‍ട്മെൻറ് ചെലവിലാണ് നിര്‍മാണം നടത്തേണ്ടത്.
എന്നാല്‍, ഇത്തരം നടപടികള്‍ക്ക് പകരം സ്വകാര്യവ്യക്തിക്ക് മതില് പണിയാന്‍ അനുമതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ പണി നിര്‍ത്തിെവക്കാന്‍ ആവശ്യപ്പെട്ടു. നഗരഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിെൻറ 50 അടിയോളം നീളത്തിൽ മതില് പൊളിഞ്ഞതും മരങ്ങള്‍ മുറിക്കപ്പെട്ടതും കെട്ടിട വളപ്പിലുണ്ടായിരുന്ന സാധനങ്ങള്‍ കാണാതായതും കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുപിടിക്കുകയായിരുന്നു. കിലോ 2000 രൂപക്ക് മുകളില്‍ വില വരുന്ന ചെമ്പുകമ്പികള്‍ കെട്ടിട വളപ്പിലുണ്ടായിരുന്നതായി പറയുന്നു. ഇവയെല്ലാം ആക്രി കച്ചവടക്കാരായ അന്തര്‍ സംസ്ഥാനക്കാര്‍ പലപ്പോഴായി കൊണ്ടുപോയെന്നാണ് ആക്ഷേപം. യഥാസമയം പൊലീസില്‍ പരാതി നല്കാന് തയാറാകാതിരുന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ, ചില രാഷ്ട്രീയ ഇടപെടലുണ്ടായതുകൊണ്ടാണ് മതില് പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ണടച്ചതെന്നും പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.