വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം; മുഴുവന്‍ ജലസ്രോതസ്സുകളിലും സൂപ്പര്‍ ക്ലോറിനേഷന്
text_fieldsപെരുമ്പാവൂര്‍: വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തബാധ വ്യാപകമാകുന്നത് തടയാന്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഇരു പഞ്ചായത്തുകളിലുമായി എഴുപതോളം പേര്‍ക്കാണ് ഈയാഴ്ച മഞ്ഞപ്പിത്തം കണ്ടെത്തിയത്.
കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ മുഴുവന്‍ ജലസ്രോതസ്സുകളിലും സൂപ്പര്‍ ക്ലോറിനേഷന് നടത്താന്‍ തീരുമാനിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ പഞ്ചായത്തിലും ബോധവത്കരണ പരിപാടികള്‍ ഉൾപ്പെടെ സംഘടിപ്പിക്കും.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷക്കീനയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അംബിക മുരളീധരന്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.പി. അജയകുമാര്‍, പി.പി. അവറാച്ചന്, ശില്പ സുധീഷ്, കെ.എം. ഷിയാസ്, ഷിജി ഷാജി, കൂവപ്പടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, ജില്ല പഞ്ചായത്ത് അംഗം ഷൈമി വര്‍ഗീസ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി.ജെ. ബാബു, അനു അബീഷ്, എം.കെ. രാജേഷ്, ഷോജ റോയ്, ഡെയ്സി ജെയിംസ്, ലതാഞ്ജലി മുരുകന്, നാരായണന് നായര്‍, ബീന ഗോപിനാഥ്, പഞ്ചായത്ത് അംഗങ്ങളായ ഷീബ ചാക്കപ്പന്, ജിനി ബിജു, ആന്‍സി ജോബി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.