അപകടക്കെണിയായി കോടനാട് റോഡിലെ കുഴികള്‍
text_fieldsപെരുമ്പാവൂര്‍: പ്രധാന റോഡ് തകര്‍ന്ന് അപകടങ്ങള്‍ പതിവാകുന്നു. കോടനാട് റോഡിന്റെ വല്ലം ജങ്ഷന് തുടങ്ങുന്ന ഭാഗം മുതലാണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ തുടക്കത്തില്‍ വല്ലം ജങ്ഷനില്‍ വലിയ വ്യാസത്തില്‍ കുഴി രൂപപ്പെട്ടിട്ട് ആഴ്ചകളായി.
ഇവിടെനിന്ന് മുന്നോട്ടുപോകുമ്പോള്‍ കോട്ടയില്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിനടുത്ത് അടുപ്പിച്ച് രണ്ട് കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉൾപ്പെടെ വീഴുന്നത് പതിവായി മാറുന്നു.
രാത്രിയായാല്‍ ഈ ഭാഗത്ത് വെളിച്ചമില്ല. മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുമ്പോള്‍ കുഴി ശ്രദ്ധയിൽപെടില്ല. ഇതിനകം നിരവധി യാത്രക്കാര്‍ അപകടത്തിൽപെട്ടു. മെറ്റലും ടാറും ഇളകി ആഴത്തിലാണ് ഇവിടത്തെയും വല്ലം ജങ്ഷനിലെയും കുഴികള്‍. പൊതുമരാമത്ത് വിഭാഗത്തിന് കീഴിലുള്ള പ്രധാന റോഡിലൂടെ ദിനംപ്രതി ബസുകള്‍ ഉൾപ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
പൂപ്പാനി വാച്ചാല്പാലം പണി നടക്കുന്നതിനാല്‍ അതുവഴി പോകാനാകാത്തതുകൊണ്ട് അരിക്കമ്പനികള്‍, മര ഉൽപന്ന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള ഏക യാത്രാമാര്‍ഗവും പെരുമ്പാവൂരില്‍നിന്ന് മലയാറ്റൂരിലേക്കുള്ള വഴിയുമാണിത്.
പൂപ്പാനി വാച്ചാല്പാലം റോഡില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുംമുമ്പ് കോടനാട് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കുഴികള്‍ രൂപപ്പെടുന്നത്. ശോച്യാവസ്ഥ സംബന്ധിച്ച് അധികൃതരെ വിവരം ധരിപ്പിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും കണ്ണുതുറക്കാന്‍ ഇനിയൊരു ദുരന്തമുണ്ടാകണ്ടേിവരുമെന്നും പ്രദേശവാസികള്‍ പറയുന്നു. അപകടക്കുഴികള്‍ താല്ക്കാലികമായിട്ടെങ്കിലും എത്രയുംവേഗം മൂടണമെന്ന ആവശ്യം ശക്ത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.