വൃക്ഷങ്ങളുടെ തോഴന് ആദരം
text_fieldsപെരുമ്പാവൂര്‍: പരിസ്ഥിതി ദിനങ്ങള്‍ കടന്നുപോകുമ്പോള്‍ പി.പി. റോഡിലെ പാത്തിപ്പാലത്തിലും കണ്ടന്തറ സ്കൂള്‍ വളപ്പിലെയും തണല്‍ മരങ്ങള്‍ പരീത് എന്ന വൃക്ഷ സ്നേഹി 30 വര്‍ഷം മുമ്പ് നട്ടുവളര്‍ത്തി പരിപാലിച്ചതാണെന്ന് പലര്‍ക്കും അറിയില്ല. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ജീവനക്കാരനായിരുന്ന കണ്ടന്തറ കരിമ്പനക്കല്‍ വീട്ടില്‍ കെ.എസ്. പരീത് നട്ട് പരിപാലിച്ച നിരവധി മരങ്ങള്‍ പല ദിക്കിലുമുണ്ട്.
നട്ടു പോകുന്നതിനപ്പുറം സംരക്ഷണം നല്കി പരിപാലിച്ചവയാണ് ഇവയില്‍ പലതും. വായുവും മരുന്നും ആഹാരവുമായ സസ്യങ്ങളും വൃക്ഷങ്ങളും ദൈവത്തിെൻറ വരദാനമാണെന്ന തിരിച്ചറിവാണ് ഇതിനു പ്രേരണയായതെന്നും ഗുരുതരരോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് കണ്ണിന് കാഴ്ചയില്ലെങ്കിലും വൃക്ഷങ്ങളുടെ പരിപാലനത്തിന് അത് തടസ്സമാകുന്നില്ലെന്നും പരീത് പറയുന്നു. മനുഷ്യന് ഓരോ ജന്മദിനത്തിലും ഒരു മരംവെച്ചു പിടിപ്പിച്ചാല്‍ ഭൂമിയില്‍ ജീവവായു ധാരാളമാകുമെന്ന സന്ദേശമാണ് ഇദ്ദേഹം പങ്കുെവക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി വെങ്ങോല പഞ്ചായത്ത് കമ്മിറ്റി പരീതിനെ ആദരിച്ചു.
പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡൻറ് പി.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എം. റഫീഖ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന്, ഫാ. ബാബു എന്നിവര്‍ പൊന്നാടയണിയിച്ചു. മണ്ഡലം ട്രഷറര്‍ പ.വി. സിദ്ദീഖ് സ്വാഗതം പറഞ്ഞു.
എം.എം. നിസാര്‍, ടി.എം. മുഹമ്മദ്കുഞ്ഞ്, എ.എം. അലി, എ.ഇ. ഷമീര്‍, അന്‍വര്‍ സമദ്, ഷൗക്കത്ത്, അസീസ്, അനസ്, മുക്താര്‍ അല്ലാമ, മുനീര്‍, സുബൈര്‍, സാലിഹ്, അനസ്, ഉബൈദത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.