ഒക്കല്‍ ആരോഗ്യകേന്ദ്രത്തിന് പുതിയ ഉപകരണങ്ങള്‍ അനുവദിച്ചു –എം.എല്‍.എ
text_fieldsപെരുമ്പാവൂര്‍: കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയ ഒക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.
20 ലക്ഷം രൂപയുടെ വിവിധ ഉപകരണങ്ങളാണ് ലഭ്യമാക്കുന്നത്. ആശുപത്രി ശിശു സൗഹൃദമാക്കുന്നതിന് കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും കസേരകളും ഇതിനൊപ്പം നല്‍കും. ഇതില്‍ ആദ്യഘട്ടമായി വിവിധ ഉപകരണങ്ങള്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തി. പൊതുമേഖല സ്ഥാപനമായ കെല്ലിനുവേണ്ടി പെരുമ്പാവൂര്‍ സര്ജ്ജിക്കത്സാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പ്രദേശികമായി മികച്ച ചികിത്സ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് മെഡിക്കല്‍ ഉപകരണങ്ങള്‍കൂടി അനുവദിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കുള്ള ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയാണ് ആരോഗ്യ കേന്ദ്രത്തിെൻറ വികസനം സാധ്യമാക്കുന്നത്. ലബോറട്ടറി ശീതീകരിക്കും. വിവിധ പരിശോധനക്കായുള്ള ഹോമോതോളജിക്കല് അനലൈസര്‍, യൂറിന്‍ അനലൈസര്‍, ഹോര്‍മോണ്‍ അനലൈസര്‍, റിയജൻറ്സ് എന്നിവ സ്ഥാപിക്കും.
ഇമ്യൂണൈസേഷന് മുറിയില്‍ വെയിങ് മെഷീന് മൈനര്‍ ഓപറേഷന് തിയറ്ററില്‍ ഐ.യു.ബി ഇന്‍സ്ട്രുമെൻറ് കിറ്റ്, സ്റ്റെറിലൈസിങ് ബോക്സ്, മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ട്രോളികള്‍, ടോർച്ച്, സ്റ്റീല്‍ ബൗളുകള്‍, രോഗിക്കുള്ള ബെഡ്, രോഗിയെ നിരീക്ഷിക്കുന്നതിനുള്ള ബെഡ് എന്നിവയാണ് ആദ്യഘട്ടമായി എത്തിയത്. ഏകദേശം ഇരുന്നൂറോളം രോഗികള്‍ പ്രതിദിനം ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.