ഓപറേഷന്‍ സേഫ് ടു ഈറ്റ്: ആറ് ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsപെരുമ്പാവൂര്‍: ‘ഓപറേഷന്‍ സേഫ് ടു ഈറ്റിന്‍റെ’ ഭാഗമായി നഗരസഭ പരിധിയിലെ ഹോട്ടലുകളില്‍ പരിശോധന തുടരുന്നു. വ്യാഴാഴ്ച നടന്ന പരിശോധനയില്‍ ആറ് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. ഈ മാസം മൂന്നാം തവണയാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടുന്നത്. ഹോട്ടലുകള്‍ കൂടാതെ ബേക്കറികള്‍, കള്ളുഷാപ്പ് എന്നിവിടങ്ങളിലും ഇത്തവണ പരിശോധന നടത്തി.
പട്ടാലില്‍ പ്രവര്‍ത്തിക്കുന്ന മാണീസ് ഹോട്ടലില്‍നിന്ന് പോത്തിറച്ചി, പട്ടാലിലെ കള്ള് ഷാപ്പില്‍നിന്ന് വറുത്ത മീനും പോത്തിറച്ചിയും, കളത്തില്‍ ബോര്‍മയില്‍നിന്ന് കേക്ക്, എ.എം റോഡിലെ പുഷ്പ ഹോട്ടലില്‍നിന്ന് വറുത്ത മീന്‍, വിനീത ഹോട്ടലില്‍നിന്ന് പഴകിയ എണ്ണ, കാഞ്ഞിരക്കാട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഊട്ടുപുരയില്‍നിന്ന് പൊരിച്ച ചിക്കന്‍, സൈന ബോര്‍മയില്‍നിന്ന് പഴകിയ കേക്കുകള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്നും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദ്യം നടത്തിയ പരിശോധനയില്‍ പിടികൂടിയ ഭക്ഷണ സാധനങ്ങള്‍ നഗരസഭയിൽ പ്രദര്‍ശിപ്പിക്കാത്തത് ആക്ഷേപങ്ങള്‍ക്ക് ഇടയായ സാഹചര്യത്തില്‍ ഒരാഴ്ചമുമ്പ് അന്ന് പിടികൂടിയവയും ഇത്തവണത്തേതും നഗരസഭ കവാടത്തില്‍ സ്ഥാപനങ്ങളുടെ പേര് ഉള്‍പ്പെടെ രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.