ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാനൊരുങ്ങി പാണിയേലി പോര്
text_fieldsപെരുമ്പാവൂര്‍: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പാണിയേലി പോര്. മാലിന്യ സംസ്കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കര്‍ശനമായ നിരോധനം നടപ്പാക്കല്‍, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ടോയ്ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്കരണവും കുറ്റമറ്റതാക്കല്‍, എം.സി.എഫ്, മിനി എം.സി.എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍, സെക്യൂരിറ്റി കാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉറപ്പുവരുത്തികൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് നേതൃത്വത്തില്‍ ഹരിതകേരളം മിഷന്, വനം വകുപ്പ്, വന സംരക്ഷണസമിതി, രാജഗിരി വിശ്വജ്യോതി കോളജ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡ്രൈവ് പഞ്ചായത്ത് പ്രസിഡൻറ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു.
ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ എസ്. രഞ്ജിനി, പഞ്ചായത്ത് സെക്രട്ടറി അഫ്സല് രാജ്, വൈസ് പ്രസിഡൻറ് പി.സി. കൃഷ്ണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി.ആര്. നാരായണന് നായര്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബിജു പീറ്റര്‍, പഞ്ചായത്തംഗങ്ങളായ ബേസില്‍ കല്ലറക്കല്‍, ജിനു ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജിതേഷ് ആര്. വാരിയര്‍, സി.ഡി.എസ് ചെയര്പേഴ്സന് പ്രമീള സന്തോഷ്, വന സംരക്ഷണസമിതി പ്രസിഡൻറ് കെ.വി. സാജു, ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍മാരായ അഭിലാഷ് അനിരുദ്ധന്, എ.എ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.