നാല് പഞ്ചായത്തുകളില്‍ കൂടി മിനി മാസ്റ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി
text_fieldsപെരുമ്പാവൂര്‍: മുടക്കുഴ, രായമംഗലം, ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 93.85 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അറിയിച്ചു. ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ നിര്‍വഹണ ഉദ്യോഗസ്ഥനായും, ടെന്‍ഡര്‍ പ്രക്രിയയിലൂടെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡിനെ ഏജന്‍സിയായും നിയമിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു.
മുടക്കുഴ പഞ്ചായത്തിലെ ഇളമ്പകപ്പിള്ളി അമ്പലപ്പടി, കണ്ണച്ചേരിമുകള്, മീമ്പാറ കവല, തൃക്കേപ്പടി, ആനക്കല്ല്, പാറ കവല, രായമംഗലം പഞ്ചായത്തിലെ പതിമൂന്ന് കുറുപ്പംപടി പച്ചക്കറി ചന്ത, പരത്തുവയലില്പടി കവല, 606 ജങ്ഷന്, ത്രിവേണി വായനശാലക്ക് സമീപം, പറമ്പിപീടിക, കുറുപ്പംപടി എം.ജി.എം സ്കൂളിന് മുന്‍വശം, പുല്ലുവഴിയില്‍ നിന്ന് കര്‍ത്താവും പടിയിലേക്ക് തിരിയുന്ന ഭാഗത്തെ പൊതുകിണറിനു സമീപം, പുല്ലുവഴി വില്ലേജ് ജങ്ഷന്, മരോട്ടികടവ് ജങ്ഷന്, മൂരുകാവ്, കര്‍ത്താവുംപടി, രായമംഗലം, വളയന്‍ചിറങ്ങര, കീഴില്ലം സൊസൈറ്റിപടി, ഒക്കല്‍ പഞ്ചായത്തിലെ താന്നിപ്പുഴ പള്ളിപ്പടി, യൂനിയന്‍ കവല, പാപ്പി കവല, സെന്റ് ജോര്‍ജ് പള്ളി, കൂടാലപ്പാട് ഗുരു മന്ദിരം, പൂരം കവല, കാവുംപടി, ഒക്കല്‍ ആല്ക്കവല, ഉറ്റിയാന് കവല, ചേലാമറ്റം സെന്റ് മേരീസ് കപ്പേള, കനാല്‍ ബണ്ട്, ഒക്കല്‍ തുരുത്ത്, ചേലാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്ക് മുന്‍വശം, കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ ധന്വന്തരി ക്ഷേത്രം, കിഴക്കേ ഐമുറി കനാല്‍പാലം റോഡ്, പാപ്പന്‍പടി, കയ്യൂത്തിയാല്‍ എസ്.എച്ച് റോഡിന്റെ എതിര്‍വശം, പനങ്കുരു തോട്ടം, മയൂരപുരം, പുല്ലംവേലിക്കാവ്, കയ്യുത്തിയാല്‍ കോടനാട് - മലയാറ്റൂര്‍ പാലത്തിന് സമീപം എന്നിവിടങ്ങളിലുമായി 41 ഇടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചിരിക്കുന്നത്. ഈയാഴ്ച തന്നെ ഈ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചുതുടങ്ങും. വെങ്ങോല പഞ്ചായത്തിലും നഗരസഭയിലും 41 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതിന് പുറമെയാണ് ഇതെന്ന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.