പെരുമ്പാവൂര്‍ നിയോജകമണ്ഡലം പി.എം.ജി.എസ്.വൈ പദ്ധതി; ഏഴ് റോഡുകളുടെ നിര്‍മാണം ഉടൻ പൂര്‍ത്തിയാകും
text_fieldsപെരുമ്പാവൂര്‍: നിയോജകമണ്ഡലത്തിലെ പി.എം.ജി.എസ്.വൈ പദ്ധതികളില്‍ 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏഴു റോഡുകളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് ജനപ്രതിനിധികള്‍. 2562 ലക്ഷം രൂപയുടെ ജോലികളാണ് നടന്നുവരുന്നത്. പി.എം.ജി.എസ്.വൈ എന്‍ജിനീയര്‍മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് ബെന്നി ബഹനാന് എം.പിയും എല്‍ദോസ് കുന്നപ്പള്ളില്‍ എം.എല്‍.എയും ഇക്കാര്യം അറിയിച്ചത്.
182 ലക്ഷം വകയിരുത്തിയ 3.18 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുന്നുവഴി-പോഞ്ഞാശ്ശേരി റോഡ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. 226 ലക്ഷം ചെലവഴിച്ച് 3.8 കിലോമീറ്റര്‍ ദൂരത്തിലുള്ള കുറുപ്പംപടി -കുറിച്ചിലക്കോട് റോഡ് നിര്‍മാണം പൂര്‍ത്തിയായി. 415 ലക്ഷം വിനിയോഗിച്ച് നിര്‍മിക്കുന്ന 8.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെട്ടുകവല-വേങ്ങൂര്‍-പുന്നയം- ചെറുകുന്നം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ മൂന്നാഴ്ചക്കകം പൂര്‍ത്തീകരിക്കുമെന്ന് കരാറുകാര്‍ യോഗത്തില്‍ അറിയിച്ചു. 327 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മരോട്ടിക്കടവ് -ത്രിവേണി - പറമ്പിപീടിക -അംബേദ്കര്‍ കനാല്മണ്ട് റോഡ് നിര്‍മാണം അവസാനഘട്ടത്തിലാണ്. 350 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുമ്മനോട് ജയഭാരത് -ഒറ്റത്താണി പെരുമാനി റോഡിന്റെ ടാറിങ് തിങ്കളാഴ്ച ആരംഭിക്കും.
521 ലക്ഷം ചെലവില്‍ നിര്‍മിക്കുന്ന 8.3 കിലോമീറ്റര്‍ ദൂരമുള്ള റബര്‍ പാര്‍ക്ക് -ആലിന്‍ചുവട് -ടാങ്ക് സിറ്റി മേപ്രത്തുകൂടി മാങ്കുഴി റോഡിന്റെ അവശേഷിക്കുന്ന മൂന്നു കിലോമീറ്റര്‍ ഭാഗം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും 540 ലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്ന ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വല്ലം-തൊടാപ്പറമ്പ് -കാവുംപറമ്പ് - വഞ്ചിപ്പറമ്പ് റോഡിന്റെ ഡി.പി.ആര് നടപടിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി, അജിത്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചന്, എന്‍.പി. അജയകുമാര്‍, ഷിഹാബ് പള്ളിക്കല്‍, സിന്ധു അരവിന്ദ്, ശില്പ സുധീഷ്, പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാജന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.