പ്രതീക്ഷയുടെ ചിറകിൽ പെരുമ്പാവൂര്‍ ഡിപ്പോ
text_fieldsപെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ് സ്്റ്റാൻഡ് നവീകരണം പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.
രണ്ടു കോടി ചെലവുവരുന്നതാണ് ജോലികള്‍. മന്ത്രിയുടെ ഡിപ്പൊ സന്ദര്‍ശനം ഉടനെ ഉണ്ടാകുമെന്ന് എം.എല്‍.എ അറിയിച്ചു.
എം.സി റോഡിലൂടെ പോകുന്ന നൂറുകണക്കിന് വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് കൂടുതലായും എത്തുന്നത് ഡിപ്പോയിലാണ്. ജീവനക്കാരുടെ വിശ്രമമുറികള്‍ ടൈല്‍ വിരിച്ച് വൃത്തിയാക്കുന്നതിനും, കട്ടിലുകളും അനുബന്ധ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഡിപ്പോയില്‍ ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ നേരിട്ട് മന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ സ്വദേശി ഡി. ബാബു പോള്‍ എം.ഡി ആയി ഇരിക്കുമ്പോള്‍ 1981ല്‍ വൃത്താകൃതിയില്‍ നിര്‍മിച്ച കെട്ടിടത്തിെൻറ സ്ഥിതി ഇപ്പോള്‍ ശോച്യമാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീര്‍ഘദൂര സര്‍വിസുകള്‍ കടന്നുപോകുന്നതുമായ ഡിപ്പോയുടെ അറ്റകുറ്റപ്പണി അടിയന്തരമായി ചെയ്യണമെന്ന് അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ നല്കിയ വിവരങ്ങളുടെ പകര്‍പ്പുകളടങ്ങിയ കത്ത് തുടര്‍ നടപടികള്‍ക്കായി ഗതാഗത മന്ത്രി ആൻറണി രാജുവിന് എം.എല്‍.എ കൈമാറിയിരുന്നു.
കാലപ്പഴക്കത്താല്‍ കെട്ടിടത്തിെൻറ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞ് അടര്‍ന്നു വീഴുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാണ്. അപകട സാധ്യതയുള്ളതിനാല്‍ പൊട്ടി പ്പൊളിഞ്ഞ കോണ്‍ക്രീറ്റ് മാറ്റി പ്ലാസ്റ്റര്‍ ചെയ്ത് കെട്ടിടം പെയിൻറ് ചെയ്യേണ്ടതുണ്ട്. ബില്‍ഡിങ് നിര്‍മിച്ചപ്പോള്‍ പ്ലമ്പിങിന് ഉപയോഗിച്ചത് ഇരുമ്പ് പൈപ്പുകളാണ്. കാലപ്പഴക്കത്താല്‍ ഇവ തുരുമ്പെടുത്ത്. ഇത് മാറ്റി പി.വി.സി പൈപ്പുകള്‍ സ്ഥാപിക്കണം. മഴവെള്ളം കെട്ടിടത്തിെൻറ അകത്ത് വീണ് ഓടവഴി പുറത്തേക്ക് ഒഴുക്കുന്ന സംവിധാനമാണുള്ളത്. ഓടകള്‍ അടഞ്ഞതിനാല്‍ കെട്ടിടത്തിനകത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് കക്കൂസ് മാലിന്യങ്ങള്‍ വെള്ളത്തില്‍ കലരുന്നതിന് ഇടയാകുന്നു.
വര്‍ക്ഷോപ് ബില്ഡിങ്ങിെൻറ മേച്ചില്‍ നടത്തിയിരിക്കുന്നത് ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ചാണ്. കാലപ്പഴക്കത്താല്‍ ഇവ പൊട്ടി വെള്ളം അകത്തേക്ക് വീഴുന്ന സ്ഥിതിയാണ്. വര്‍ക്ഷോപ് പരിസരത്തെ കാടുകള്‍ വെട്ടിത്തെളിച്ച് മണ്ണിട്ട് നികത്തി കോണ്‍ക്രീറ്റ് ചെയ്താല്‍ ബസുകള്‍ സുഗമമായി പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.