പെരുമ്പാവൂര്‍ നഗരസഭ ഓഫിസില്‍ പഞ്ചിങ് മെഷീന്‍: പിന്തുണച്ച് കൗൺസിലർമാർ
text_fieldsപെരുമ്പാവൂര്‍: നഗരസഭ ഓഫിസില്‍ പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്തു. വെള്ളിയാഴ്ച കരട് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. നഗരസഭയില്‍ ജീവനക്കാര്‍ തോന്നുംപോലെ വന്നുപോകുന്നത് സംബന്ധിച്ച 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. യോഗം ആരംഭിച്ച ഉടനെ പ്രതിപക്ഷ നേതാവ് ജോണ്‍ ജേക്കബാണ് അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം പ്രത്യേകമായി അവതരിപ്പിച്ചത്.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ അംഗങ്ങളും ഇതിനെ പിന്തുണക്കുകയായിരുന്നു. പല ഉദ്യോഗസ്ഥരും ഓഫിസില്‍ എത്തുന്നത് വൈകിയാണ്. 27 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന നഗരസഭയില്‍ ഉദ്യോഗസ്ഥര്‍ ഇടപെടേണ്ടതായ നിരവധി പ്രശ്‌നങ്ങളുണ്ട്. തീര്‍പ്പാക്കേണ്ടതായ ഫയലുകളില്‍ അന്തിമ തീരുമാനങ്ങളുണ്ടാകുന്നില്ല. പരാതികള്‍ നേരിടുന്നത് കൗണ്‍സിലര്‍മാരാണ്.
ഇനിയും ഇക്കാര്യത്തില്‍ ജാഗ്രതയില്ലെങ്കില്‍ നാണക്കേടാകുമെന്ന നിലപാടിലാണ് അംഗങ്ങള്‍. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാകുന്നില്ലെന്ന ആക്ഷേപം ഭരണപക്ഷത്തിന് തിരിച്ചടിയാണ്. ഇതിനിടെ കൗണ്‍സില്‍ ഹാളിലും പഞ്ചിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
10 മണിക്ക് യോഗം വിളിച്ചാല്‍ മണിക്കൂറുകള്‍ വൈകിയാണ് പലരും എത്തുന്നത്. ഇതുമൂലം വൈകി പിരിയേണ്ട സ്ഥിതിയാണ്. മാത്രമല്ല പല തീരുമാനങ്ങളും ഐകകണ്‌ഠ്യേന പാസാക്കാനാകുന്നില്ലെന്നതായിരുന്നു യോഗത്തില്‍ ഉണ്ടായിരുന്നവരുടെ വാദം. മുനിസിപ്പല്‍ ചെയര്‍മാെൻറ അസാന്നിധ്യത്തില്‍ വൈസ് ചെയര്‍പേഴ്‌സന്‍ ബീവി അബൂബക്കറിെൻറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.