സി.പി.എം സാഹചര്യം മുതലെടുക്കാനുള്ള നീക്കം ആരംഭിച്ചു; നഗരസഭ വൈസ് ചെയര്പേഴ്സന് സ്ഥാനത്തിന് പിടിവലി
text_fieldsപെരുമ്പാവൂര്‍: നഗരസഭ വൈസ് ചെയര്പേഴ്സന് സ്ഥാനത്തിന് കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍മാര്‍ക്കിടയില്‍ പിടിവലി. നിലവിലുളള വൈസ് ചെയര്പേഴ്സന് ബീവി അബൂബക്കറിന്റെ കാലാവധി തീരുന്നതിനെ തുടര്‍ന്നാണ് ഒന്നിലിധികം പേര് അവകാശവാദവുമായി രംഗത്തുവന്നത്. 26ാം വാര്‍ഡംഗം സാലിദ സിയാദ്, 14ാം വാര്‍ഡംഗം അനിത ദേവി, 11ാം വാര്‍ഡംഗം ആനി മാര്ട്ടിന്, 25ാം വാര്‍ഡംഗം പി.എസ്. സിന്ധു എന്നിവർ ഉപാധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പി.പി. തങ്കച്ചന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സാലിദ സിയാദിനെ വൈസ് ചെയര്പേഴ്സന് ആക്കാൻ ‘ഐ’ ഗ്രൂപ്പ് തീരുമാനമെടുത്തു. പുതിയ ‘വിശാല ഐ’ ഗ്രൂപ്പ് പ്രതിനിധിയാണ് അനിത. ‘എ’ ഗ്രൂപ്പിനൊപ്പമാണ് ആനി മാര്ട്ടിന്. അടുത്തകാലത്ത് വിശാല ഐ ഗ്രൂപ്പ് രൂപപ്പെട്ടതോടെ അനിത അതിനൊപ്പം ചേരുകയായിരുന്നു. അനിതയെ വൈസ് ചെയര്പേഴ്സന് ആക്കണമെന്ന നിലപാടിലാണ് ‘വിശാല ഐ’ ഗ്രൂപ്പ് നേതാവും മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ ടി.എം. സക്കീര്‍ ഹുസൈന്.
എസ്.സി വിഭാഗത്തില്‍ നിന്നുളള അംഗമായ പി.വി. സിന്ധുവിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യവുമായും ചിലര്‍ രംഗത്തുണ്ട്. ഗ്രൂപ്പ് സമവാക്യം പരിഗണിച്ചാല്‍ അനിത, ആനി എന്നിവരില്‍ ഒരാളെ പരിഗണിക്കണം. ആദ്യ ഒന്നര വര്‍ഷം ‘ഐ’ ഗ്രൂപ്പ് പ്രനിധിയായ ഷീബ ബേബിയായിരുന്നു വൈസ് ചെയര്പേഴ്സന്. ശേഷം ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഇതേ ഗ്രൂപ്പിലെ ബീവി അബൂബക്കര്‍ സ്ഥാനം ഒഴിയുന്നത്. വരുന്ന 14ന് രാജി കത്ത് നല്‍കാനുളള തയ്യാറെടുപ്പിലാണ് അവര്‍. ഇനിയുളള രണ്ട് വര്‍ഷം പരിഗണിക്കണമെന്നാണ് ''എ'' ഗ്രൂപ്പ് നിലപാട്.
വൈസ് ചെയർപേഴ്സൺ സഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിക്കിടയില്‍ രൂക്ഷമായ ഭിന്നിപ്പിന് കാരണമാകുമെന്ന സൂചന ലഭിച്ചതോടെ സി.പി.എം മുതലെടുക്കാനുള്ള നീക്കം ആരംഭിച്ചു. സാലിദ ഒഴികെ ആര് മത്സരിച്ചാലും വോട്ട് ചെയ്യുന്ന കാര്യം ഇവര്‍ ആലോചിക്കുമെന്നാണ് സൂചന. ഒരു പക്ഷെ എസ്.ഡി.പി.ഐ അംഗവും ഇതേ തീരുമാനം കൈകൊള്ളാനിടയുണ്ടെന്നാണ് സൂചന. വെളളിയാഴ്ച നടക്കുന്ന കൗണ്‍സിലിന് മുന്നോടിയായി ബുധനാഴ്ച യു.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ചിത്രം വ്യക്തമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.