Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightസ്‌കൂട്ടറിൽനിന്ന്​ പണം...

സ്‌കൂട്ടറിൽനിന്ന്​ പണം കവർന്നയാള്‍ പിടിയില്‍

text_fields
bookmark_border
theft
cancel
camera_alt

മൊ​ബി​ന്‍ ആ​ലം

പെ​രു​മ്പാ​വൂ​ര്‍: സ്‌​കൂ​ട്ട​റി​ന്റെ സീ​റ്റി​ന​ടി​യി​ലെ ബോ​ക്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ്ടി​ച്ച അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍. അ​സം മോ​റി​ഗാ​വ് ത​ടി​ക​ട​പ​ഥ​ര്‍ സ്വ​ദേ​ശി മൊ​ബി​ന്‍ ആ​ല​മി​നെ​യാ​ണ് (23) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​ര്‍ പാ​ത്തി​പ്പാ​ല​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ന്യൂ ​ഭാ​ര​ത് ക​ട ഉ​ട​മ​യു​ടെ 1,70,000 രൂ​പ​യാ​ണ് മോ​ഷ്ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10ഓ​ടെ ഉ​ട​മ പ​ണം സീ​റ്റി​ന​ടി​യി​ലെ ബോ​ക്‌​സി​ല്‍ വെ​ച്ച് ക​ട​യു​ടെ ഷ​ട്ട​ര്‍ അ​ട​ച്ച​ശേ​ഷം ഇ​തേ സ്കൂ​ട്ട​റി​ലാ​ണ്​ വീ​ട്ടി​ലേ​ക്ക് പോ​യ​ത്. വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം നോ​ക്കി​യ​പ്പോ​ഴാ​ണ്​ പ​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്യം അ​റി​യു​ന്ന​ത്.

പൊ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ്ര​തി പി​ടി​യി​ലാ​യി. മോ​ഷ്ടി​ച്ച പ​ണ​വും ഇ​യാ​ളി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തു. പ​ണ​വു​മാ​യി നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു പ്ര​തി. മോ​ഷ്ടാ​വ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം. ​തോ​മ​സ്, കെ.​ജി. ദി​നേ​ഷ് കു​മാ​ര്‍, എ.​എ​സ്.​ഐ ജോ​ഷി തോ​മ​സ്, സീ​നി​യ​ര്‍ സി.​പി.​ഒ അ​ബ്ദു​ൽ മ​നാ​ഫ്, സി.​പി.​ഒ കെ.​എ. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam News
News Summary - The man who stole money from the scooter was arrested
Next Story