വേട്ടാളെൻറ മണ്‍വീട് നിര്‍മാണം കാമറയിൽ പകർത്തി പഠനം 'ലൈവാക്കി' അധ്യാപകൻ
text_fieldsപെരുമ്പാവൂര്‍: കോവിഡ്കാലത്തെ അടച്ചുപൂട്ടലില്‍ വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ ക്ലാസുകളും വ്യത്യസ്തമാക്കുകയാണ് അധ്യാപകൻ. ചുറ്റിലുമായി ജീവിതചക്രം പൂര്‍ത്തിയാക്കാനായി വന്ന വേട്ടാളെൻറ മണ്‍വീട് നിര്‍മാണഘട്ടങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞതിെൻറ ചാരിതാര്‍ഥ്യത്തിലാണ് മികച്ച അധ്യാപകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ പുല്ലുവഴി ജയകേരളം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഭൂമിശാസ്ത്രം അധ്യാപകൻ ഡോ. വി. സനല്‍കുമാര്‍.
വീടിനു മുന്നിലെ വാതിലിനോടു ചേര്‍ന്ന ജനലില്‍ വേട്ടാളന്‍ കൂടുകൂട്ടാന്‍ തുടങ്ങിയപ്പോള്‍ ആദ്യം ഗൗനിച്ചില്ല. പിറ്റേന്നും മണ്‍കൂട് നിര്‍മാണം തുടങ്ങിയപ്പോള്‍ കൗതുകം തോന്നി ചിത്രവും വിഡിയോയും മൊബെലില്‍ പകര്‍ത്താന്‍ ആരംഭിച്ചു. ആദ്യദിനം മാത്രം ചുറ്റിലും വന്ന് വട്ടംകറങ്ങി അല്പനേരം പറന്നുനടന്നതോടെ വേട്ടാളനുമായി 'കൂട്ടായി'.
വളരെ അടുത്ത് ചേര്‍ത്തുപിടിച്ച് ചിത്രം പകര്‍ത്തുമ്പോഴും ഒരു തടസ്സവുമില്ലാതെ നിര്‍മാണം തുടര്‍ന്നതായി അധ്യാപകന് പറയുന്നു. കോരിച്ചൊരിയുന്ന മഴയത്തും നിര്‍മാണപ്രക്രിയ തുടര്‍ന്നു. കൂടു നിര്‍മാണം കഴിഞ്ഞതിനുശേഷം പെയിൻറ് അടിക്കുന്നതുപോലെ കറുത്ത മഷിക്കൂട്ട് കൊണ്ടുവന്ന് പുറമെയുള്ള മണ്ആവരണം മുഴുവന്‍ പോളിഷ് ചെയ്തതും പകര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് പങ്കുെവക്കാന്‍ കഴിഞ്ഞതിലെ സന്തോഷത്തിലാണ് സനല്‍കുമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.