കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
text_fieldsപെരുമ്പാവൂർ: പെരിയാറിലെ പാണിയേലി കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. വളയൻചിറങ്ങര ഇംപീരിയൽ ഗാർഡൻ വില്ലയിൽ താമസിക്കുന്ന പുത്തൻ മഠത്തിൽ പരേതനായ മോഹൻ്റെ മകൻ മനുമോഹനാണ് (33) മരിച്ചത്.
സഹോദരൻ്റെ വിവാഹ പന്തലഴിക്കാനെത്തിയവരോടൊപ്പമാണ് മനു പുഴയിലെ ഇരുമലക്കടവിലെത്തിയത്. കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. പെരുമ്പാവൂരിലെ അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി മനുവിനെ കരക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
ഐരാപുരം റബർ പാർക്കിലെ ജീവനക്കാരനായുരുന്നു മനു മോഹൻ. മാതാവ് രമ (പാലായിക്കുന്ന് ഗവ. ആശുപത്രി സ്റ്റാഫ് നഴ്സ്). സഹോദരങ്ങൾ: അനുമോഹൻ, ബിനു മോഹൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.