Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകാറിൽ കടത്തിയ...

കാറിൽ കടത്തിയ രണ്ടുകോടി ഹവാല പണവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​മ​ൽ മോ​ഹ​ൻ, അ​ഖി​ൽ

പെ​രു​മ്പാ​വൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യു​ടെ ഹ​വാ​ല പ​ണ​വു​മാ​യി ര​ണ്ടു​പേ​ർ പെ​രു​മ്പാ​വൂ​രി​ൽ പി​ടി​യി​ലാ​യി. ആ​വോ​ലി വാ​ഴ​ക്കു​ളം വെ​ളി​യ​ത്ത് കു​ന്നേ​ൽ അ​മ​ൽ മോ​ഹ​ൻ (29), ക​ല്ലൂ​ർ​ക്കാ​ട് ത​ഴു​വാം​കു​ന്ന് കാ​രി​കു​ള​ത്തി​ൽ അ​ഖി​ൽ (29) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്​​ഷ​ൻ ഫോ​ഴ്സും പെ​രു​മ്പാ​വൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​ത്. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് സൂ​ച​ന​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കാ​റി​ൽ പ്ര​ത്യേ​കം അ​റ​ക​ളി​ലാ​ക്കി പൊ​തി​ഞ്ഞാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് പി​ന്തു​ട​ർ​ന്ന് വ​ല്ലം ജ​ങ്ഷ​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

എ.​എ​സ്.​പി ജു​വ​ന​പ്പ​ടി മ​ഹേ​ഷ്, നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സ്, ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ റി​ൻ​സ് എം.​തോ​മ​സ്, ജോ​സി എം.​ജോ​ൺ​സ​ൻ, എ.​എ​സ്.​ഐ എം.​ജി. ജോ​ഷി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സി.​കെ. മീ​രാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKochi News
News Summary - Two persons arrested with two crore hawala money smuggled in the car
Next Story