'ശബരി പാതയുടെ ഇര' വീടുകൾക്കുമുന്നിൽ പ്രതിഷേധ ബോർഡുകൾ
text_fieldsപെരുമ്പാവൂര്‍: ശബരി പാതക്ക് ഭൂമി ഒഴിച്ചിട്ടവര് തെരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധവുമായി രംഗത്ത്. പെരുമ്പാവൂര്‍ മുതല്‍ കോതമംഗലം വരെയുള്ള പ്രദേശങ്ങളില്‍ ശബരിപാതയുടെ അലൈന്‍മെൻറ് നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളിലെ ആളുകളാണ് വീടിനു മുന്നില്‍ 'ശബരിപാതയുടെ ഇര' ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കുന്നത്.
രണ്ട് ദശാബ്ദമായി തങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ജനപ്രതിനിധികളാകാന്‍ മത്സരിക്കുന്നവരുടെ ശ്രദ്ധയിൽപെടുത്താനാണ് ഇത്തരമൊരു ശ്രദ്ധക്ഷണിക്കല്‍ സമരത്തിന് കാരണമെന്ന് ശബരി സംയുക്ത സമരസമിതി അറിയിച്ചു.
പെരുമ്പാവൂര്‍, കോതമംഗലം നിയോജക മണ്ഡലത്തില്‍ മാത്രം നിരവധി ആളുകളുടെ ഭൂമിയിലാണ് കല്ലിട്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹത്തിനും ബാങ്ക് ബാധ്യതകള്‍ തീര്‍ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉൾപ്പെടെ ഭൂമി വില്ക്കാനാകാതെ നട്ടംതിരിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. മാറിമാറി വന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്നില്‍ നിസ്സഹായാവസ്ഥ അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് ഇവരുടെ പരിഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.