ബി.ടെക്കുകാരുടെ സ്വപ്നം കാറ്റെടുത്തു; നൂറോളം വാഴകൾ നിലംപൊത്തി
text_fieldsപിറവം (എറണാകുളം): ബി.ടെക് പൂർത്തിയാക്കി വാഴകൃഷിയിലേക്കിറങ്ങിയ നാലു ചെറുപ്പക്കാരുടെ വാഴത്തോട്ടം കാറ്റിൽ നശിച്ചു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വേനൽ മഴയോടൊപ്പമുണ്ടായ കാറ്റിലാണ് നൂറോളം കുലവാഴകൾ നിലംപൊത്തി. കഴിഞ്ഞ സീസണിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ നാല് ബി.ടെക് ബിരുദധാരികൾ ചേർന്നാണ് പിറവം തേക്കുംമൂട്ടിൽപ്പടിക്ക് സമീപം 50 സെൻറ് സ്ഥലം പാട്ടത്തിനെടുത്തു ഇരുന്നൂറുവാഴകൾ നട്ടത്. കോവിഡ് പശ്ചാത്തലത്തിലായിരുന്നു കൃഷി ചെയ്യാനുള്ള തീരുമാനം.
മിക്കവാറും വാഴകൾ കുലയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കാറ്റ് പ്രതീക്ഷകൾ തകിടം മറിച്ചത്. കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെ അക്ഷയ കേന്ദ്രംവഴി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും വാഴ ഒന്നിന് 100 രൂപ മാത്രമേ ലഭ്യമാകൂ എന്നാണ് അധികൃതർ പറഞ്ഞത്.
പുതിയ തലമുറ മറ്റു ജോലിയോടൊപ്പം കൃഷി അറിയുന്നവരും ചെയ്യുന്നവരുമാകണമെന്ന കാഴ്ചപ്പാടാണ്തങ്ങളുടെ കാർഷിക താൽപര്യത്തിെൻറ പിന്നിലെന്ന് പുതിയ കാർഷിക കൂട്ടുകെട്ടിലെ അംഗങ്ങളായ ഐവിൻ, വിവേക്, രോഷിത്, മാത്യൂ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.