Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPiravomchevron_rightസ്ഥാനമൊഴിഞ്ഞ...

സ്ഥാനമൊഴിഞ്ഞ ചെയർപേഴ്​സന്‍റെ വോട്ട്​ അസാധു; പിറവം നഗരസഭ യു.ഡി.എഫിന്

text_fields
bookmark_border
ജി​ൻ​സി രാ​ജു
cancel
camera_alt

ജി​ൻ​സി രാ​ജു

പി​റ​വം: മു​ൻ ധാ​ര​ണ​പ്ര​കാ​രം ചെ​യ​ർ​പേ​ഴ്​​സ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ ഇ​ട​ത്​ അം​ഗ​ത്തി​ന്‍റെ വോ​ട്ട്​ അ​സാ​ധു​വാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ പി​റ​വം ന​ഗ​ര​സ​ഭാ ഭ​ര​ണം യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. പു​തി​യ ചെ​യ​ർ​പേ​ഴ്സ​നാ​യി കോ​ൺ​ഗ്ര​സി​ലെ ജി​ൻ​സി രാ​ജു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ചെ​യ​ർ​പേ​ഴ്​​സ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജി​ൻ​സി രാ​ജു​വി​നും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​പി.​ഐ​യു​ടെ അ​ഡ്വ. ജൂ​ലി സാ​ബു​വി​നും തു​ല്യ​വോ​ട്ട്​ ല​ഭി​ച്ചു.

തു​ട​ർ​ന്ന്​ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ ജി​ൻ​സി രാ​ജു വി​ജ​യി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ ആ​റാം ഡി​വി​ഷ​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ജി​ൻ​സി രാ​ജു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

27 കൗ​ൺ​സി​ല​ർ​മാ​രു​ള്ള ന​ഗ​ര​സ​ഭ​യി​ൽ 14 സീ​റ്റ്​ എ​ൽ.​ഡി.​എ​ഫി​നും 13 സീ​റ്റ്​ യു.​ഡി.​എ​ഫി​നു​മാ​ണ്​. സി.​പി.​എം പ്ര​തി​നി​ധി​യും സ്ഥാ​ന​മൊ​ഴി​ഞ്ഞ ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ഏ​ലി​യാ​മ്മ ഫി​ലി​പ്പി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​താ​ണ് ഇ​രു​മു​ന്ന​ണി​ക്കും വോ​ട്ട്​ തു​ല്യ​മാ​കാ​ൻ കാ​ര​ണം.

ആ​ദ്യ ര​ണ്ട​ര വ​ർ​ഷം സി.​പി.​എ​മ്മി​നും ബാ​ക്കി ര​ണ്ട​ര വ​ർ​ഷം സി.​പി.​ഐ​ക്കും ചെ​യ​ർ​പേ​ഴ്സ​ൻ പ​ദ​വി എ​ന്ന ധാ​ര​ണ പ്ര​കാ​ര​മാ​ണ് പാ​ർ​ട്ടി നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഏ​ലി​യാ​മ്മ ഫി​ലി​പ്​ രാ​ജി​വെ​ച്ച​ത്. എ​ന്നാ​ൽ, ജൂ​ലി സാ​ബു ചെ​യ​ർ​പേ​ഴ്സ​നാ​കു​ന്ന​തി​നെ എ​തി​ർ​ത്തി​രു​ന്ന ഏ​ലി​യാ​മ്മ ബാ​ല​റ്റ്​ പേ​പ്പ​റി​ന്‍റെ മ​റു​വ​ശ​ത്ത് പേ​രെ​ഴു​തി ഒ​പ്പി​ടാ​തെ ബോ​ധ​പൂ​ർ​വം വോ​ട്ട് അ​സാ​ധു​വാ​ക്കു​ക​യാ​യി​രു​ന്ന​ത്രെ.

വ​ര​ണാ​ധി​കാ​രി​യും വോ​ട്ടി​ങ്ങി​ന്​ തൊ​ട്ടു​മു​മ്പ്​ മു​ന്ന​ണി കൗ​ൺ​സി​ല​ർ​മാ​രും കൃ​ത്യ​മാ​യി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി പെ​ട്ടി​യി​ലി​ടു​ന്ന സ​മ​യ​ത്തും ഇ​വ​രോ​ട്​ മ​റു​പു​റ​ത്ത്​ പേ​രെ​ഴു​തി ഒ​പ്പി​ട്ടി​ല്ലേ എ​ന്ന്​ ചോ​ദി​ച്ചി​രു​ന്ന​താ​യി സി.​പി.​ഐ കൗ​ൺ​സി​ല​ർ അ​ഡ്വ. വി​മ​ൽ​ച​ന്ദ്ര​നും പ​റ​ഞ്ഞു. തി​ക​ഞ്ഞ രാ​ഷ്ട്രീ​യ വ​ഞ്ച​ന​യാ​ണ്​ സി.​പി.​എം അം​ഗ​ത്തി​ന്‍റേ​തെ​ന്ന്​ സി.​പി.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. ജി​ൻ​സ് പോ​ൾ പ്ര​തി​ക​രി​ച്ചു.

ത​നി​ക്ക്​ ല​ഭി​ച്ച ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​പ​ദ​വി ദൈ​വ നി​ശ്ച​യ​മാ​ന്നെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ ഭ​ര​ണം നി​ർ​വ​ഹി​ക്കു​മെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷം ജി​ൻ​സി രാ​ജു മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam News
News Summary - The vote of the outgoing chairperson is invalid- Piravom Municipality to UDF
Next Story