Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 3:42 AM GMT Updated On
date_range 22 May 2022 3:42 AM GMTമോഷ്ടാക്കൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി പൊലീസ്
text_fieldsbookmark_border
Listen to this Article
മൂവാറ്റുപുഴ: കാലവർഷം ആരംഭിച്ചതോടെ മോഷ്ടാക്കൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മൂവാറ്റുപുഴ പൊലീസ്. 15 ഇന നിർദേശങ്ങളാണ് പൊലീസ് നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിലുണ്ടായ മോഷണങ്ങളുടെ പശ്ചാത്തലത്തിലാണിത്. മോഷണത്തെ തടയുന്നവരെ ആക്രമിക്കാൻപോലും മടിയില്ലാത്ത സംഘത്തെ കരുതിയിരിക്കണമെന്നാണ് പൊലീസ് നിർദേശം. കഴിഞ്ഞ കാലവർഷത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ആരാധനാലയങ്ങളിലുൾപ്പെടെ നിരവധി മോഷണങ്ങളാണ് മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലുമായി നടന്നത്.
- വീടുപൂട്ടി ഒന്നിൽ കൂടുതൽ ദിവസം പോകുകയാണെങ്കിൽ പൊലീസിൽ വിവരം അറിയിക്കണം. അത്തരം ദിവസങ്ങളിൽ വീടിന് പുറത്തും അകത്തും ലൈറ്റ് തെളിച്ചിടാതിരിക്കുക.
- വീട്ടിൽ ആളുള്ളപ്പോൾ വീടിന്റെ പിറകുവശത്തുള്ള ലൈറ്റ് തെളിച്ചിടുക
- സി.സി.ടി.വി കാമറകൾ സ്ഥാപിച്ച വീടുകൾ രാത്രി റെക്കോഡിങ് മോഡിലാണെന്ന് ഉറപ്പുവരുത്തുക.
- വീടുകളിൽ വിവിധ സാധനങ്ങളുടെ വിൽപനക്കായും ഭിക്ഷക്കായും വരുന്ന അന്തർസംസ്ഥാനക്കാരെ കഴിവതും ഒഴിവാക്കുക.
- കൂടുതലായുള്ള പണവും സ്വർണാഭരണങ്ങളും ബാങ്ക് ലോക്കറിലേക്കു മാറ്റുക.
- അയൽവാസികളുമായി നല്ലബന്ധം സ്ഥാപിക്കുകയും പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എന്തെങ്കിലും അസ്വാഭികമായി കാണുകയാണെങ്കിൽ ഉടൻ വിവരങ്ങൾ കൈമാറുകയും ചെയ്യുക.
- അപരിചിതരായവരുടെ സംശയകരമായ പ്രവൃത്തികൾ കണ്ടാൽ ഉടൻ പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.
- രാത്രി വീട്ടിൽ കാളിങ് ബെൽ അടിച്ചാൽ ഉടൻ വാതിൽ തുറക്കാതെ വ്യക്തിയെ തിരിച്ചറിഞ്ഞശേഷം മാത്രം തുറക്കുക.
- രാത്രി വീടിന്റെ പുറത്ത് പൈപ്പിൽനിന്നോ മറ്റോ വെള്ളം ഒഴുകുന്നതിന്റെയോ ശബ്ദമോ മറ്റു പ്രത്യേക ശബ്ദമോ കേട്ടാൽ വിവരം അടുത്തുള്ള നല്ല സുഹൃത്തുകളെ ഫോൺ വഴി അറിയിക്കുക. കൂടാതെ ഫോൺ സൈലന്റ് മോഡിലാകാതിരിക്കാൻ ശ്രദ്ധിക്കുക.
- പൂട്ടുപൊളിക്കാനുതകുന്ന തരത്തിലുള്ള വീട്ടുപകരണങ്ങളായ കോടാലി, വാക്കത്തി, പിക്ആക്സ് തുടങ്ങിയ വീടിന്റെ പുറത്തിടാതെ വീട്ടിനുള്ളിൽ തന്നെ സൂക്ഷിക്കുക.
- അടിയന്തര സാഹചര്യങ്ങളിൽ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ: 0485 2832304. സബ് ഇൻസ്പെക്ടർ മൂവാറ്റുപുഴ: 9497980503.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story