അണുനശീകരണത്തിന് അൾട്രവയലറ്റ് യന്ത്രവുമായി പൊലീസ് ഓഫിസർ
text_fieldsകൊച്ചി: അണുനശീകരണത്തിന് അൾട്ര വയലറ്റ് യന്ത്രം വികസിപ്പിച്ച് സിവിൽ പൊലീസ് ഓഫിസർ എസ്. വിവേക്. രാസരീതികളുപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത ലബോറട്ടറികൾ, ഓഫിസുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കുറഞ്ഞ സമയത്തിനുള്ളിൽ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം.
പൊതുവിപണിയിൽ 50,000 മുതൽ 2.40 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രം 10,000 മുതൽമുടക്കിലാണ് നിർമിച്ചത്. ഒരെണ്ണം എറണാകുളം ബോംബ് സ്ക്വാഡ് സ്പെഷൽ ബ്രാഞ്ച് ഓഫിസിന് കൈമാറി. പ്രവർത്തനം ആരംഭിച്ച് 20 സെക്കൻഡിനുശേഷമേ യന്ത്രം വികിരണങ്ങൾ പ്രസരിപ്പിക്കൂ. അൾട്ര വയലറ്റ് വികിരണങ്ങൾ മനുഷ്യന് ഹാനികരമാണെന്നതിനാൽ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാൽ തനിയേ പ്രവർത്തനം നിർത്തുന്ന മോഷൻ സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്.
യന്ത്രത്തിെൻറ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ പരീക്ഷിച്ചു വിജയിച്ചതായി വിവേക് പറയുന്നു. എരൂർ ആസ്ഥാനമായ എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ബോംബ് സ്ക്വാഡിൽ അംഗമാണ് ആലപ്പുഴ തുറവൂർ സ്വദേശിയായ വിവേക്. പൊലീസ് സേനക്കുവേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്ഫോടന സംവിധാനം സാങ്കേതികാനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ ഡിറ്റണേറ്ററുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ രണ്ടാൾ ചേർന്ന് ബാറ്ററി ചുമക്കുന്ന രീതി പഴങ്കഥയാകും. പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ് വിവേക് വികസിപ്പിച്ച സ്ഫോടനയന്ത്രം. ഓട്ടോമാറ്റിക് സാനിറ്റൈസർ യന്ത്രങ്ങൾ വിവിധ െപാലീസ് ഓഫിസുകളിലേക്ക് ഇദ്ദേഹം നിർമിച്ചുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.