എറണാകുളം റൂറലിലെ പൊലീസ് സ്റ്റേഷനുകൾ ഇന്ന് വനിത ഓഫിസർമാർ നിയന്ത്രിക്കും
text_fieldsആലുവ: ലോക വനിത ദിനമായ തിങ്കളാഴ്ച റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ വനിത പൊലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും.
വനിത സബ് ഇൻസ്പെക്ടർമാരുള്ള സ്റ്റേഷനുകളിൽ അവർക്കായിരിക്കും ചുമതല. സബ് ഇൻസ്പെക്ടർ ഇല്ലത്തിടങ്ങളിൽ വനിതകളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ, സിവിൽ പൊലീസ് ഓഫിസർ തുടങ്ങിയവർക്ക് ചുമതല നൽകും.
എസ്.എച്ച്.ഒമാരുടെ മേൽനോട്ടത്തിൽ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്യും. ഹൈവേ പട്രോൾ വാഹനങ്ങളിലും തിങ്കളാഴ്ച വനിതകളുണ്ടാകും. റൂറൽ ജില്ലയിൽ എല്ലാ സ്റ്റേഷനുകളിലും തിങ്കളാഴ്ച പി.ആർ.ഒമാർ വനിത ഉദ്യോഗസ്ഥരാണ്.
ജില്ലയിൽ കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, സി.സി.ടി.എൻ.എസ്, ബീറ്റ് പട്രാളിങ്, പിങ്ക് പട്രോളിങ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിത ഉദ്യോഗസ്ഥർക്ക് പുരസ്കാരം നൽകും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പൊലീസ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.