'ബോട്ടില്‍ ആര്‍ട്ടില്‍' വിസ്മയം തീര്‍ത്ത് പൂജയും പുണ്യയും
text_fieldsമൂവാറ്റുപുഴ: ഒഴിഞ്ഞ കുപ്പികള്‍ കണ്ടാല്‍ വലിച്ചെറിയുന്നവരാണ് കുട്ടികളെങ്കിലും കുപ്പികളിൽ വരകളിലൂടെ വര്‍ണവിസ്മയം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടൂര്‍ എബനേസര്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ പൂജ രമേശ്, പുണ്യ രമേശ് എന്ന ഇരട്ടക്കുട്ടികള്‍.
ചെറുപ്പം മുതല്‍ വരകളെ പ്രണയിക്കുന്ന ഇവർ നിരവധി ചിത്രങ്ങളാണ് വരച്ചത്.
2020ല്‍ ആദ്യഘട്ട ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് ബോട്ടില്‍ ആര്‍ട്ടില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. പിന്നീട്, വീണ്ടും ലോക്ഡൗണ്‍ വന്നതോടെ ഈ മേഖലയിൽ കേന്ദ്രീകരിച്ചു.
മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അബ്ദുല്‍ കലാം ആസാദ്, മദര്‍ തെേരസ, മുഖ്യമന്ത്രി പിണറായി വിജയന്, മാത്യു കുഴൽനാടന് എം.എല്‍.എ, മുളവൂര്‍ അറേക്കാട് ദേവിക്ഷേത്രം അടക്കമുള്ള ചിത്രങ്ങളാണ് ഇവരുടെ കലാവിരുതില്‍ വിരിഞ്ഞത്. ബോട്ടില്‍ ആര്ട്ടിന് പുറെമ നൃത്തവും ഫാഷന്‍ രംഗത്തെ വ്യത്യസ്തതകള്‍ പങ്കുെവക്കാൻ സ്വന്തമായി യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്.
സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കാര്‍പെൻറര്‍ തൊഴിലാളിയായ മുളവൂര്‍ ഒലിയപ്പുറത്ത് രമേശിെൻറയും രാധികയുടെയും മകളാണ്. ഇരട്ടകളായ സഹോദരിമാർ ശ്രേയ, ശ്വേത നഴ്സിങ് വിദ്യാര്‍ഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.